
featured
രണ്ട് വാച്ച് ഉള്ളതിന്റെ ഒരു കഷ്ടപ്പാട് കാണാതെപോകരുത്; റോബിനെ ട്രോളി പാലാ സജി; വീഡിയോ വൈറൽ
രണ്ട് വാച്ച് ഉള്ളതിന്റെ ഒരു കഷ്ടപ്പാട് കാണാതെപോകരുത്; റോബിനെ ട്രോളി പാലാ സജി; വീഡിയോ വൈറൽ
Published on

തന്റെ പുതിയ സിനിമയായ രാവണയുദ്ധത്തിന്റെ പോസ്റ്റർ അടുത്തിടെയാണ് റോബിൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് . പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ രണ്ടു കയ്യിലും വാച്ച് കെട്ടിയുള്ള റോബിന്റെ ലുക്ക് ചർച്ചയായിരുന്നു. റോബിനെതിരെ ട്രോളും പുറത്തുവന്നിരുന്നു
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് റോബിനെ ട്രോളിയിരിക്കുകയാണ് പാലാ സജി.
രണ്ട് കയ്യിലും വാച്ച് കെട്ടി രസകരമായ സംഭാഷണത്തിലൂടെയാണ് പാലാ സജി റോബിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും വീഡിയോയിൽ ഉണ്ട്. ‘രണ്ട് വാച്ച് ഉള്ളതിന്റെ ഒരു കഷ്ടപ്പാട് കാണാതെപോകരുത് ..ശത്രു ആര് മിത്രം ആര് ..??ഇതിൽ ഒന്ന് brand new Titan ആണ് ..നാളെ ഈ വാച്ച് Youtube ഫ്രെണ്ട്സിനു Giveaway ആയി കൊടുക്കുകയാണ് ..എനിക്ക് ഒരു വാച്ച് മതി’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം സജി കുറിച്ചത്.
അതേസമയം, തങ്ങളുടെ പ്രിയപ്പെട്ട ആളായത് കൊണ്ട് പാലാ സജിയെ ഇത്തവണത്തേക്ക് വെറുതെ വിട്ടിരിക്കുന്നു എന്നാണ് റോബിൻ ആരാധകർ പറയുന്നത്. ഞങ്ങളുടെ ഡോക്ടർ മച്ചാനെ വിട്ടേക്കൂ എന്നും അവർ പറയുന്നുണ്ട്. എന്തായാലും വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ഫസ്റ്റ് ലുക്കിൽ എന്തിനാണ് രണ്ട് വാച്ച് കെട്ടിയതെന്ന് വിശദീകരിച്ച് റോബിൻ രാധാകൃഷ്ണൻ നേരത്തെ തന്നെ എത്തിയിരുന്നു. രണ്ട് വാച്ചുകളില്‍ ഒന്നില്‍ നായകന് തന്റെ സമയം നോക്കാനാണെന്നും രണ്ടാമത്തെ വാച്ച് അയാള്‍ക്ക് തന്റെ എതിരാളികളുടെ സമയം കുറിക്കാനാണെന്നും ആണ് റോബിൻ പറഞ്ഞത്.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
പ്രായം 47 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം...
മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...