Connect with us

ബിഗ്ഗ്‌ബോസിൽ കൂട്ടയടി, റിനോഷ് ആണ് താരം! മിണ്ടാതെയിരുന്ന് ഗപ്പും കൊണ്ട് പോകും ..?

featured

ബിഗ്ഗ്‌ബോസിൽ കൂട്ടയടി, റിനോഷ് ആണ് താരം! മിണ്ടാതെയിരുന്ന് ഗപ്പും കൊണ്ട് പോകും ..?

ബിഗ്ഗ്‌ബോസിൽ കൂട്ടയടി, റിനോഷ് ആണ് താരം! മിണ്ടാതെയിരുന്ന് ഗപ്പും കൊണ്ട് പോകും ..?

മലയാളം ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ്..ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ 17 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പതിവിനു വിപരീതമായി ആദ്യ ദിവസം മുതൽ ഇവിടെ പ്രധാന കലാപരിപാടി കൂട്ടയടിയാണ് .. മത്സരാർത്ഥികൾ വീട്ടിലേക്ക് വന്നത് തന്നെ അടികൂടാൻ ആണെന്ന് തോന്നും … സീസണ്‍ ഓഫ് ഓർജിനല്‍ എന്ന ടാഗ് ലൈൻ ശരിയാണെങ്കിൽ ഇത്തവണ വന്ന മത്സരത്തികളുടെ തനി സ്വഭാവം മറ്റുള്ളവരുമായി അടികൂടുത്താണ് എന്ന് കരുതേണ്ടി വരും ,അതല്ല സ്ക്രീൻ സ്പേസ് കിട്ടാനുള്ള അടവാണെങ്കിൽ ഇവരിൽ അധികം പേരും ഒറിജിനൽ അല്ല എന്നും കരുതണം
വാശിയോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടെയും കളിക്കുന്ന മത്സരാർത്ഥികൾ ഈ സീസണിൽ ഉണ്ടെങ്കിലും ഈ അടിപിടികാരണം ആർക്കും വലിയ രീതിയിൽ ആരാധക പിന്തുണ നേടാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇന്നലത്തെ എപ്പിസോടോടെ ഒരാളെ കയ്യിലെടുത്തിട്ടുണ്ട് .അത് റിനോഷ് ആണ് . കൂൾ ബ്രോ, വിഷയം ബ്രോ എന്നൊക്കെയാണ് പ്രേക്ഷകർ സ്നേഹത്തോടെ റിനോഷിനെ വിളിക്കുന്നത്. എന്തിനു ബിഗ്‌ബോസ് പോലും ബിഗ് ബോസ് പോലും ബ്രോ എന്നു വിളിക്കുന്ന തരത്തിൽ ബ്രോ എത്തി

അൽപ്പം മനസാക്ഷിയുള്ള, വിശ്വസിക്കാവുന്ന മത്സരാർത്ഥിയെന്നാണ് വീടിനകത്തുള്ളവരും റിനോഷിനെ വിശേഷിപ്പിക്കുന്നത്. സ്ക്രീൻ സ്പേസിനു വേണ്ടിയുള്ള ഡ്രാമകളൊന്നും റിനോഷ് സൃഷ്ടിക്കുന്നില്ലെന്നതും കൂട്ടത്തിൽ റിനോഷിനെ വ്യത്യസ്തനാക്കുന്നു. സംസാരിക്കേണ്ടത് കൃത്യമായി സംസാരിക്കാനറിയാവുന്ന ആളാണ് താനെന്ന് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലൂടെ റിനോഷ് തെളിയിച്ചു.

വെള്ളിയാങ്കല്ല് ഗെയിമിനിടയിൽ അന്യായമായി രത്നങ്ങൾ തന്നിൽ നിന്നും തട്ടിപ്പറിക്കാൻ നോക്കിയ ഗോപിക, ഹനാൻ, മനീഷ എന്നിവരോട് റിനോഷ് പൊട്ടിത്തെറിച്ചു. കൃത്യമായ പോയിന്റുകൾ നിരത്തിയായിരുന്നു റിനോഷ് പ്രതികരിച്ചത്. ഒടുവിൽ, റിനോഷിനോട് ഹനാനും ഗോപികയും ചെയ്തത് ശരിയല്ലെന്നും അത് ഫൗൾ പ്ലേ ആണെന്നും ബിഗ് ബോസ് തന്നെ വ്യക്തമാക്കി. എന്നാൽ, അധികം ബഹളം വെയ്ക്കാത്ത പ്രകൃതക്കാരനായ റിനോഷിന്റെ പ്രതികരണം മനീഷയടക്കമുള്ള മത്സരാർത്ഥികളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു. അതിന്റെ അനന്തരഫലമായിരുന്നു മനീഷയുടെ ബിപി കൂടി തലകറങ്ങി വീണ സംഭവവും ഗോപികയുടെ തളർന്നു വീഴലും. റിനോഷിന്റെ കൂൾ പ്രകൃതം വച്ച് അയാൾ ഒരു വീക്ക് കണ്ടസ്റ്റന്റ് ആണെന്നുള്ള മത്സരാർത്ഥികളുടെ മുൻധാരണ കൂടിയാണ് റിനോഷ് ഇന്നലെ തകർത്തത്.

എന്നാൽ, ഗെയിമിനപ്പുറം റിനോഷിൽ മുന്നിട്ട് നിൽക്കുന്നത് അയാളുടെ മനുഷ്യത്വം തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ. തന്റെ വാക്കുകൾ മനീഷയെ മാനസികമായി വേദനിപ്പിച്ചു എന്നറിഞ്ഞപ്പോൾ മനീഷയോട് സോറി പറയാൻ റിനോഷ് മടിച്ചില്ല. താൻ കാരണം വേദനിപ്പിക്കപ്പെട്ട ഒരാൾക്കൊപ്പം നിന്നുകൊണ്ട് റിനോഷ് കാണിച്ച കംപാഷൻ ആണ് ബുധനാഴ്ചയിലെ എപ്പിസോഡിൽ പ്രേക്ഷകരുടെ ഹൃദയം കവർന്ന കാഴ്ചകളിലൊന്ന്.

ഏതു പ്രതിസന്ധികളിലും തന്റെയുള്ളിലെ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന റിനോഷിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. “നിങ്ങളൊരു വലിയ വിഷയമാണ് ബ്രോ,” എന്നാണ് സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്. അതേസമയം, ബിഗ് ബോസ് വീടിനകത്ത് നിലനിൽക്കണമെങ്കിൽ ഗെയിമിൽ കുറച്ചുകൂടി സ്പോർട്മാൻ സ്പിരിറ്റ് കൂടി കാണിക്കേണ്ടതുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ലഭിച്ച രത്നങ്ങളെല്ലാം മനസാക്ഷിയുടെ പേരിൽ മറ്റുള്ളവർക്ക് വിട്ടുകൊടുത്ത റിനോഷിന്റെ പ്രവൃത്തിയെ ചിലർ വിമർശിക്കുന്നുമുണ്ട്. എന്തായാലും, ബിഗ് ബോസ് ഷോ മൂന്നാഴ്ചയോട് അടുക്കുമ്പോൾ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് റിനോഷ് മാറിയിട്ടുണ്ട്

വളരെ ജനുവിനായി സഹമത്സരാർത്ഥികളോട് ഇടപെടുന്ന, പൊതുവെ സമാധാനപ്രിയനായ, ആവശ്യമുള്ള കാര്യങ്ങൾക്കു മാത്രം ശബ്ദമുയർത്തുകയും തനിക്ക് പറയാനുള്ളത് വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് റിനോഷ് എന്നാണു പൊതുവെ ഉള്ള അഭിപ്രായം . വന്നവനും നിന്നവനും അടി ഉണ്ടാകുബോൾ ബ്രോ ആ അടി ലൈവ് ആയി ഇരുന്നു കണ്ട് കപ്പും കൊണ്ട് പോകുമോ എന്നു നമുക്ക് കാത്തിരുന്ന് കാണേണ്ട കാര്യമാണ്

More in featured

Trending