ചേട്ടന് മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്; എന്തിട്ടാലും അതില്‍ നെഗറ്റീവ് മാത്രം കാണുന്നു; അനുശ്രീ

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി
തനിക്കെതിരെയുള്ള മോശം കമന്റുകള്‍ കാരണം ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുകയാണ്. കുറേക്കൂടി നല്ല പ്രതികരണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് വരാറുള്ളതെന്നും ഫെയ്സ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറയുന്നു.
എന്ത് പറഞ്ഞാലും നെഗറ്റീവ് മാത്രം കാണുന്ന കുറേ ആളുകള്‍. എന്തിട്ടാലും അതില്‍ നെഗറ്റീവ് മാത്രം കാണുന്നു. അടുത്തിടെ ചേട്ടന് മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്.
സഹോദരന് ഷര്‍ട്ടിട്ടില്ലെങ്കില്‍ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകള്‍. എന്ത് ഫ്രസ്ട്രേഷനായിട്ടുള്ളവരാണിവരെന്ന് ഞാന്‍ കരുതും. കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂ’- നടി പറഞ്ഞു.
അനുശ്രീ ഏറ്റവും ഒടുവിലെത്തിയത് ജിത്തു ജോസഫ് ഒരുക്കിയ മോഹന്‍ലാല്‍ നായകനായ ‘ട്വല്‍ത്ത് മാന്‍’ എന്ന സിനിമയിലാണ്. ഈ സിനിമയില്‍ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്. അനുശ്രീയുടേതായി ഇനി പുറത്തുവരാനുള്ള താര എന്ന ചിത്രമാണ്. ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രീനിധി ഷെട്ടി. കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മഹാകുംഭമേളയിൽ പങ്കെടുത്തിരിക്കുകയാണ് നടി....