Connect with us

പഠിച്ച് നടക്കുന്ന പ്രായത്തില്‍ ഞാന്‍ വിവാഹം കഴിച്ചു; പ്ലസ്ടു കഴിഞ്ഞയുടൻ രജിസ്റ്റര്‍ ഓഫീസില്‍ പോയെന്ന് ലക്ഷ്മിപ്രിയ

Actress

പഠിച്ച് നടക്കുന്ന പ്രായത്തില്‍ ഞാന്‍ വിവാഹം കഴിച്ചു; പ്ലസ്ടു കഴിഞ്ഞയുടൻ രജിസ്റ്റര്‍ ഓഫീസില്‍ പോയെന്ന് ലക്ഷ്മിപ്രിയ

പഠിച്ച് നടക്കുന്ന പ്രായത്തില്‍ ഞാന്‍ വിവാഹം കഴിച്ചു; പ്ലസ്ടു കഴിഞ്ഞയുടൻ രജിസ്റ്റര്‍ ഓഫീസില്‍ പോയെന്ന് ലക്ഷ്മിപ്രിയ

മലയാളികള്‍ക്ക് സുപരിചിതയാണ് നടി ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെയും ടി വി ഷോകളിലൂടെയും താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന താരം കൂടിയാണ് ലക്ഷ്മി പ്രിയ. ടെലിവിഷന്‍ സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ലക്ഷ്മിപ്രിയ പങ്കെടുത്തതിന് ശേഷമാണ് ലക്ഷ്മി ഏറെയും ജനപ്രീതി നേടുന്നത്. അതുവരെ ഉണ്ടായിരുന്ന വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ മാറ്റിയെടുക്കാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ മികച്ച ബിഗ് ബോസ് മത്സരാര്‍ഥികളില്‍ ഒരാളായിട്ടും ലക്ഷ്മി പ്രേക്ഷകരുടെ മനസില്‍ ഇടംനേടി.

എല്ലായിപ്പോഴും തന്റെ കുടുംബത്തെ കുറിച്ചും ഭര്‍ത്താവിന്റെ പിന്തുണയെ പറ്റിയുമാണ് ലക്ഷ്മി സംസാരിക്കാറുള്ളത്. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ വിവാഹിതയായ തന്റെ കല്യാണക്കഥ പറയുന്ന ലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.


അന്ന് രജിസ്റ്റര്‍ ഓഫീസില്‍ പോയെങ്കിലും പ്രായമായിട്ടില്ലെന്ന് പറഞ്ഞ് തിരികെ പോരേണ്ടി വരികയായിരുന്നു. പിന്നീട് പോയി വീണ്ടും വിവാഹം കഴിച്ചെന്ന് ആനീസ് കിച്ചണില്‍ പങ്കെടുക്കുമ്പോഴാണ് ലക്ഷ്മിയും ഭര്‍ത്താവ് ജയേഷും പറയുന്നത്. ഈ വീഡിയോ വീണ്ടും വൈറലാവുകയാണിപ്പോള്‍.

ലക്ഷ്മിയെ കുറിച്ചുള്ള കാര്യങ്ങളൊന്ന് പറയാമോ എന്ന ചോദ്യത്തിന് ഭര്‍ത്താവാണ് മറുപടി പറഞ്ഞത്. ‘ലക്ഷ്മി പഴയ കൊല്ലം ജില്ലയുടെ കലാതിലകമായിരുന്നു. ചെറിയ പ്രായം മുതലേ സിനിമയോടും കലയോടും താല്‍പര്യമുള്ളത് കൊണ്ട് നല്ലൊരു കലാകാരനായ എന്നെ വിവാഹം കഴിച്ചുവെന്നാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് ജയേഷ് തമാശരൂപേണ പറയുന്നത്.ലക്ഷ്മി എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകളായിരുന്നു. അച്ഛന്‍ വഴിയാണ് ലക്ഷ്മിയും താനും പരിചയപ്പെടുന്നതെന്നും ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായെന്നും’, ജയേഷ് വ്യക്തമാക്കുകയാണ്.

ഇതിനിടെ വിവാഹത്തോടെ സിനിമ വേണ്ടെന്നും ഏട്ടനെയും കുട്ടികളെയും നോക്കിയിരിക്കാമെന്നാണ് ഞാന്‍ തീരുമാനിച്ചതെന്ന് ആനി പറയുന്നു. എന്നാല്‍ ലക്ഷ്മി ആ ചരിത്രം തിരുത്തി. ഞാനൊക്കെ അങ്ങനെ ചെയ്തപ്പോള്‍ വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് വരികയാണ് ലക്ഷ്മി ചെയ്തത്. അതിന്റെ കാരണമന്താണെന്നാണ് ആനിയുടെ അടുത്ത ചോദ്യം.

‘ഭാര്യയെ മാത്രം സ്‌നേഹിച്ചാല്‍ പോര, അവളുടെ ഉള്ളിലെ കലയെ കൂടി സ്‌നേഹിക്കണം. ഞാനൊരു കലാകാരന്‍ ആയത് കൊണ്ട് എന്റെ ഭാര്യയുടെ ഉള്ളിലുള്ള കലയെ കണ്ടെത്തുകയും അതിനെ എത്രത്തോളം വളരാന്‍ പറ്റുമോ അത്രയും വളര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. അതിപ്പോഴും തുടരുകയാണ്. അക്കാര്യത്തില്‍ ഭാര്യ സംതൃപ്തയാണെന്നും’, ജയേഷ് പറയുന്നു.

ലക്ഷ്മി ഇതില്‍ ഓക്കെയായിരുന്നോ എന്ന ചോദ്യത്തിന് ചെറിയ പ്രായത്തിലെ തന്റെ വിവാഹത്തെ കുറിച്ചാണ് നടി പറഞ്ഞത്. ‘സത്യത്തില്‍ പിള്ളേരൊക്കെ പഠിച്ച് നടക്കുന്ന പ്രായത്തില്‍ ഞാന്‍ വിവാഹം കഴിച്ചുവെന്ന് ലക്ഷ്മി പറയുമ്പോള്‍ ഇപ്പോള്‍ അത് പറഞ്ഞാല്‍ പോലീസ് പിടിക്കുമെന്നായി ഭര്‍ത്താവ്.പ്ലസ്ടു കഴിഞ്ഞപ്പോള്‍ തന്നെ വിവാഹം കഴിച്ചു. അന്ന് പ്രായപൂര്‍ത്തി പോലും ആയിട്ടില്ല. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണയത്തിലായി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ കല്യാണവും കഴിച്ചു.

ശാസ്ത്രമംഗലത്തെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് കല്യാണം നടത്താനാണ് ആദ്യം തീരുമാനിച്ചത്. അന്ന് മറ്റെന്തോ കാരണം പറഞ്ഞ് എസ്എസ്എല്‍സി ബുക്ക് സ്‌കൂളില്‍ നിന്നും വാങ്ങിച്ചു. എന്നിട്ട് പക്വത തോന്നാന്‍ വേണ്ടി വലിയ സാരിയൊക്കെ ഉടുത്തു.

പതിനെട്ട് വയസായാല്‍ മാത്രമേ കല്യാണം നടത്തുകയുള്ളുവെന്ന അറിവ് പോലും എനിക്ക് ഇല്ലായിരുന്നു. എസ്എസ്എല്‍സി ബുക്ക് കണ്ടപ്പോള്‍ ഇതാണോ പെണ്ണ്, ഇത് നടക്കില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞ് വിട്ടു എന്തായാലും മെനക്കെട്ട് വന്ന സ്ഥിതിയ്ക്ക് കുറച്ച് കൈക്കൂലി കൊടുത്താല്‍ കല്യാണം നടത്തി തരുമോ എന്ന് വരെ ഞാന്‍ ചോദിച്ചിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയായതിന് ശേഷമാണ് ഞങ്ങള്‍ വന്ന് വിവാഹിതരാവുന്നതെന്ന്’, ലക്ഷ്മി പറയുന്നു.

More in Actress

Trending

Recent

To Top