
News
മൂന്ന് നാല് കഥകള്‍ പ്രാരാബ്ധം, കടം ഒക്കെയുള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മള് പൊളിക്കും; സൈജു കുറുപ്പ്
മൂന്ന് നാല് കഥകള്‍ പ്രാരാബ്ധം, കടം ഒക്കെയുള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മള് പൊളിക്കും; സൈജു കുറുപ്പ്

കൈനിറയെ ചിത്രങ്ങളുമായി മലയാളസിനിമയില്‍ സജീവമാണ് സൈജു കുറുപ്പ്. പക്ഷേ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം കടംകൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്നവരാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഡെബ്റ്റ് സ്റ്റാര്‍ എന്നൊരു പേരും അവര്‍ സൈജുവിന് നല്‍കിയിട്ടുണ്ട്. തന്നെക്കുറിച്ച് വന്ന ഒരു ട്രോള്‍ സൈജു കുറുപ്പ് സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ്.
പുതിയ കഥ കേള്‍ക്കുമ്പോള്‍ തന്റെ കഥാപാത്രത്തിന് കടം ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ തിരക്കഥാകൃത്തിനെ നോക്കുന്ന സൈജു കുറുപ്പ് എന്നാണ് ട്രോളിലുള്ളത്. മൂന്ന് നാല് കഥകള്‍ പ്രാരാബ്ധം, കടം ഒക്കെയുള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും നമ്മള് പൊളിക്കും എന്നുമാണ് ഇത് ഷെയര്‍ ചെയ്തുകൊണ്ട് സൈജു പറഞ്ഞത്.
അണ്ണാ അടുത്തതില്‍ നിങ്ങള്‍ ബാങ്ക് മാനേജരായി അഭിനയിക്കണം എന്നാണ് ഇതിന് വന്ന പ്രതികരണങ്ങളിലൊന്ന്. കടക്കെണിയില്‍പ്പെട്ട ബാങ്ക് മാനേജരാണെങ്കില്‍ ഓക്കെ എന്നായിരുന്നു ഇതിന് താരത്തിന്റെ മറുപടി.
സമീപകാലത്ത് പുറത്തുവന്ന ഒരുത്തീ, തീര്‍പ്പ്, മേ ഹൂം മൂസ, മേപ്പടിയാന്, 12ത് മാന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം കടബാധ്യതയുള്ള കഥാപാത്രങ്ങളെയാണ് സൈജു അവതരിപ്പിച്ചത്. പ്രധാനവേഷത്തിലെത്തിയ മാളികപ്പുറത്തിലാകട്ടെ കടം വീട്ടാനാവാതെ സ്വയം ജീവനൊടുക്കുകയാണ് അദ്ദേഹത്തിന്റെ കഥാപാത്രം.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...