
News
ഇനി ‘സാമി സാമി’യ്ക്ക് ഡാന്‍സ് കളിക്കില്ല; നടുവേദന വരും; രശ്മിക മന്ദാന
ഇനി ‘സാമി സാമി’യ്ക്ക് ഡാന്‍സ് കളിക്കില്ല; നടുവേദന വരും; രശ്മിക മന്ദാന

അല്ലു അര്‍ജുന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. രശ്മികയുടെ ഡാന്‍സും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇനി സ്റ്റേജുകളില്‍ ‘സാമി സാമി’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നില്ലെന്ന് പറയുകയാണ് രശ്മിക മന്ദാന.
ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞന്നെും പ്രായമാവുമ്പോള്‍ നടുവേദന വരുമെന്നും നടി പറഞ്ഞു. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്ന ‘റഷ് അവര്‍’ എന്ന ചോദ്യോത്തരവേളയില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് രശ്മിക തന്റെ തീരുമാനത്തേക്കുറിച്ച് പറഞ്ഞത്.
‘ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക ആരാധകന് നല്കിയ മറുപടി.
പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ ചിത്രീകരണ വേളയിലാണ്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്റെ പ്രതിനായകനായി എത്തുന്നത്. തെന്നിന്ത്യന്‍ താരം സായ് പല്ലവിയും പുഷ്പ 2വിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു അതിഥി വേഷത്തിലാകും നടി അഭിനയിക്കുക. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...