എന്‍ഗേജ്മെന്റ് വീഡിയോ താന്‍ യൂട്യൂബില്‍ കണ്ടിരുന്നു, ഇതിനൊക്കെ പിന്നില്‍ വേറെയും കഥകളുണ്ട്. എന്റെ പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു വീഡിയോയായിട്ട് വന്ന് പറയാന്‍ സാധിക്കില്ല; ദിൽഷ
എന്‍ഗേജ്മെന്റ് വീഡിയോ താന്‍ യൂട്യൂബില്‍ കണ്ടിരുന്നു, ഇതിനൊക്കെ പിന്നില്‍ വേറെയും കഥകളുണ്ട്. എന്റെ പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു വീഡിയോയായിട്ട് വന്ന് പറയാന്‍ സാധിക്കില്ല; ദിൽഷ
എന്‍ഗേജ്മെന്റ് വീഡിയോ താന്‍ യൂട്യൂബില്‍ കണ്ടിരുന്നു, ഇതിനൊക്കെ പിന്നില്‍ വേറെയും കഥകളുണ്ട്. എന്റെ പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു വീഡിയോയായിട്ട് വന്ന് പറയാന്‍ സാധിക്കില്ല; ദിൽഷ
ബിഗ് ബോസ് നാലാം സീസണില്‍ ഏറ്റവും തരംഗമുണ്ടാക്കിയ താരമാണ് റോബിന് രാധാകൃഷ്ണന്. മത്സരം പൂര്‍ത്തിയാക്കിയില്ലെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കി റോബിന് ജനപ്രീതി നേടി. ഹൗസിനുള്ളിൽ റോബിൻ ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത് ബിഗ്ബോസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. പലതവണ റോബിന് ഇഷ്ടം അറിയിച്ചെങ്കിലും ദില്‍ഷ സമ്മതിച്ചിരുന്നില്ല. പുറത്ത് വന്നതിന് ശേഷം റോബിനുമായുള്ള സൗഹൃദം ദിൽഷ അവസാനിപ്പിച്ചു. പിന്നീട് സൈബര്‍ ആക്രമണമായിരുന്നു ദില്‍ഷയെ കാത്തിരുന്നത്. ഇപ്പോഴും ഇതൊന്നും അവസാനിച്ചിട്ടില്ല എന്നതാണ് രസകരമായ കാര്യം.
അതേ സമയം റോബിനുമായിട്ടുള്ള കാര്യങ്ങളൊക്കെ അവസാനിച്ചു. ഇനി അതിനെ പറ്റിയൊരു ചര്‍ച്ചയുടെ ആവശ്യമേ ഇല്ലെന്നാണ് ദില്‍ഷ പറയുന്നത്. അദ്ദേഹം ഷോ യില്‍ നിന്ന് പുറത്തായില്ലായിരുന്നെങ്കില്‍ പുള്ളി വിജയിക്കുമെന്ന കാര്യം തനിക്കും അറിയാമെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിൽഷ പറയുന്നത്
‘അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹമാണ് എന്തായാലും വിജയിക്കുക. അതെനിക്കും അറിയാവുന്ന കാര്യമാണ്. ചിലപ്പോള്‍ എനിക്ക് രണ്ടോ മൂന്നോ സ്ഥാനമായിരിക്കും. ഡോക്ടര്‍ പുറത്തായില്ലായിരുന്നെങ്കില്‍ അദ്ദേഹം തന്നെ വിജയിക്കേണ്ട ഷോ ആയിരുന്നു. പുള്ളി പോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തെന്ന നിലയിലായിരിക്കും കൂടുതല്‍ പേരും എനിക്ക് വോട്ട് ചെയ്തത്. അതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. കാരണം അതൊക്കെ പരമാര്‍ഥമായ സത്യമാണ്. ആര്‍ക്കും അറിയാവുന്ന കാര്യമാണ്
ഡോക്ടര്‍ക്ക് ഒരുപാട് ഫാന്‍സുണ്ട്. ഞങ്ങളുടെ കോംബോയെ സ്നേഹിക്കുന്നവരുണ്ട്. അതിന് ശേഷം എനിക്ക് ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിലാണ് എനിക്ക് സങ്കടമുള്ളത്. ഞാനൊരു വീഡിയോ ഇട്ടതും അപ്പോഴാണ്. ഇതിനൊക്കെ പിന്നില്‍ വേറെയും കഥകളുണ്ട്. എന്റെ പേഴ്സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു വീഡിയോയായിട്ട് വന്ന് പറയാന്‍ സാധിക്കില്ല.
എന്ത് നടന്നാലും അതിന് പിന്നിലൊരു കാരണം ഉണ്ടാവും. അതെനിക്കും കുടുംബത്തിനും മാത്രമായിരിക്കും അറിയുക. ഇതെല്ലാം നാട്ടുകാരോട് പറയാന്‍ പറ്റില്ല. നമ്മള് സൈലന്റായി ഇരിക്കുന്നു എന്നതിനര്‍ഥം അതൊക്കെ സത്യമാണെന്നല്ല. അത് തെളിയിക്കേണ്ട ആവശ്യവും എനിക്കില്ല. ബിഗ് ബോസ് എന്ന ചാപ്റ്റര്‍ അവിടെ കഴിഞ്ഞു. ഞാനും അത് വിട്ടെന്ന്’, ദില്‍ഷ പറയുന്നു.
ഡോ. റോബിന് അത്രയും സൗഹൃദത്തോടെ കണ്ടിരുന്ന വ്യക്തിയാണ്. അദ്ദേഹത്തെ ഇനിയും സുഹൃത്തായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ നമ്മള് വിട്ടതാണ്. ഇനി അതിനെ കുറിച്ച് പറയേണ്ടതില്ലെന്നാണ് ദില്‍ഷയുടെ നിലപാട്. അദ്ദേഹത്തിന്റെ എന്‍ഗേജ്മെന്റ് വീഡിയോ താന്‍ യൂട്യൂബില്‍ കണ്ടിരുന്നു. പിന്നെ ബിഗ് ബോസില്‍ കൂടെയുണ്ടായിരുന്ന സൂരജ്, ജാസ്മിന്, അഖില്‍, സുചിത്ര, റിയാസ്, അപര്‍ണ, ഡെയ്സി തുടങ്ങി പലരോടും സൗഹൃദമുണ്ട്. ഇടയ്ക്ക് വിളിക്കുകയും കാണുകയുമൊക്കെ ചെയ്യും. അവരെല്ലാമായി സാധാരണ പോലെ ഹായ്, ബൈ ബന്ധമാണുള്ളത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...