
Malayalam
ആരുടെ മുന്നിലും വീഴില്ല, ഇനി മണിക്കൂറുകൾ മാത്രം! റോബിൻ ആ സത്യം പുറത്തുവിടുന്നു
ആരുടെ മുന്നിലും വീഴില്ല, ഇനി മണിക്കൂറുകൾ മാത്രം! റോബിൻ ആ സത്യം പുറത്തുവിടുന്നു
Published on

സോഷ്യൽ മീഡിയയിൽ സജീവമായ ഡോ റോബിൻ രാധാകൃഷ്ണന് നേരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്.ഇതിൽ ഏറ്റവും ഒടുവിലത്തേത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടിന്റേതാണ്. റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശാലു ഉയർത്തുന്നത്. റോബിന് അഭിനയിക്കുന്ന സിനിമകള്‍ ഇല്ലെന്നും അത് കള്ളമാണെന്നും ശാലു പറഞ്ഞിരുന്നു. ശാലുവിന്റെ തുറന്ന് പറച്ചിൽ വൈറലായതോടെ റോബിനും മറുപടിയുമായി എത്തിയിരുന്നു. ശാലു പേയാടിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കാൻ തെളിവുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്നാണ് റോബിന് പുതിയ വീഡിയോയിൽ പറഞ്ഞത്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് താൻ സ്വന്തമായി സിനിമ നിർമിക്കാൻ പോവുകയാണെന്ന് റോബിൻ അറിയിച്ചിരുന്നു. ഇപ്പോഴിത തന്റെ സ്വന്തം നിർമാണ കമ്പനിയായ ഡിആർആർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ പ്രോജക്ടിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ
തന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് സിനിമയെ സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റ്സ് റോബിൻ നൽകിയത്. ഡിആർആർ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ പ്രോജക്ടിന്റെ ടൈറ്റിലും ടൈറ്റിൽ ബിജിഎമ്മും പോസ്റ്ററും ഇന്ന് വൈകിട്ട് ആറ് മണിക്ക് എന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ റിലീസ് ചെയ്യുമെന്നാണ് റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
റോബിന്റെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും നിരവധി പേർ കമന്റുകളുമായി എത്തി. നിങ്ങളെ തടയാൻ ആർക്കും കഴിയില്ല….. പരിശ്രമം നീയും നിന്നിലെ നീയും തമ്മിലല്ലേ എന്നാണ് റോബിന് ആശംസ നേർന്ന് ഭാവി വധു ആരതി പൊടി കുറിച്ചത്.
‘സിനിമ എന്ന് ഇറങ്ങിയാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ വരും. ഏതവനെങ്കിലും വന്ന് രണ്ട് മാനിപ്പുലേഷൻ നടത്തിയാൽ ഒന്നും വീഴില്ല ഡോ.ഫാമിലി. റോബിന്റെ പോസിറ്റീവും നെഗറ്റീവ് അക്സെപ്റ്റ് ചെയ്ത് ഒരു ലാഭവും പ്രതീക്ഷിക്കാതെ കൂടെ കൂടിയവരാണ് ഞങ്ങൾ, കല്ലെറിയുന്നവർ എറിയട്ടെ… അവ സ്വരുക്കൂട്ടി ഒരു കൊട്ടാരമങ്ങ് പണിയണം.’ ‘ആ കല്ലെറിഞ്ഞവർ കൊട്ടാരമുറ്റത്ത് യാചിക്കാൻ വരുന്നത് വിദൂരമല്ല’ എന്നിങ്ങനെയെല്ലാമാണ് റോബിന് ആശംസകൾ നേർന്ന് ആരാധകർ കുറിച്ചത്.
.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...