
News
‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്ടപ്പെട്ടു; സംവിധായകനെ ബോളിവുഡിലേയ്ക്ക് ക്ഷണിച്ച് ആമിര്‍ ഖാന്
‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്ടപ്പെട്ടു; സംവിധായകനെ ബോളിവുഡിലേയ്ക്ക് ക്ഷണിച്ച് ആമിര്‍ ഖാന്
Published on

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ സര്‍െ്രെപസ് ഹിറ്റായിരുന്നു. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.’ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്ടപ്പെട്ട ബോളിവുഡ് നടന് ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുന്‍കൈ എടുക്കുന്നത്. സംവിധായകന് വിപിന്‍ ദാസിനെ മുംബൈക്ക് വിളിപ്പിക്കുകയും ചെയ്!തു ആമിര്‍ ഖാന്. മുംബൈയിലെത്തിയ വിപിന്‍ ദാസിനോട് ‘ജയ ജയ ജയ ജയ ഹേ’യെ വാനോളം പ്രശംസിക്കുകയും ചെയ്!തു ആമിര്‍ ഖാന് എന്നാണ് സിനിമ മേഖലയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. മറ്റ് ചില കഥകള്‍ ബോളിവുഡില്‍ സിനിമയാക്കാന്‍ സാധ്യതകള്‍ ആമിര്‍ ഖാന് ആരാഞ്ഞുവെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിന് അറിയാന്‍ കഴിഞ്ഞത്.
ലക്ഷ്!മി മേനോന്, ഗണേഷ് മേനോന് എന്നിവരായിരുന്നു ‘ജയ ജയ ജയ ജയ ഹേ’ നിര്‍മിച്ചത്. ചിയേഴ്!സ് എന്റര്‍ടെയ്!ന്മെന്റിന്റിന്റെ ബാനറിലായിരുന്നു ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. നിര്‍മ്മാണ നിര്‍വഹണം പ്രശാന്ത് നാരായണന്.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്!ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. കല ബാബു പിള്ള, ചമയം സുധി സുരേന്ദ്രന്, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, മുഖ്യ സഹ സംവിധാനം അനീവ് സുരേന്ദ്രന്, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടന് എന്നിവരുമാണ്.
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...