Connect with us

20 മില്ല്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍; ഇന്‍സ്റ്റാഗ്രാമില്‍ ഒന്നാമത്!

News

20 മില്ല്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍; ഇന്‍സ്റ്റാഗ്രാമില്‍ ഒന്നാമത്!

20 മില്ല്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍; ഇന്‍സ്റ്റാഗ്രാമില്‍ ഒന്നാമത്!

ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ഇന്‍സ്റ്റഗ്രാം ഫോളവേഴ്‌സ് ഉള്ള നടനായി നടന്‍ അല്ലു അര്‍ജുന്‍. 20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്‌നേഹ റെഡ്ഡിയെ ആണ്.

അതേസമയം അല്ലുവിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗയ്‌ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടിസീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കിഷന്‍ കുമാര്‍, പ്രണയ് റെഡ്ഡി വംഗ എന്നിവരും ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ടിസീരീസ് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സന്ദീപ് വാംഗയുടെ ‘സ്പിരിറ്റ്’ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം ആരംഭിക്കുക.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

More in News

Trending

Recent

To Top