Connect with us

ജയിലില്‍ നിന്നും പുറത്ത് വരുന്ന അദ്ദേഹം സ്വതന്ത്രനാണ്.. ജാമ്യത്തിലിറങ്ങി മുങ്ങാം, കൊല്ലപ്പെടാം, മറുകണ്ടം ചാടാം, അങ്ങനെ എന്ത് വേണമെങ്കിലും ഇതിനകത്ത് നടക്കാം; ജോർജ് ജോസഫ്

News

ജയിലില്‍ നിന്നും പുറത്ത് വരുന്ന അദ്ദേഹം സ്വതന്ത്രനാണ്.. ജാമ്യത്തിലിറങ്ങി മുങ്ങാം, കൊല്ലപ്പെടാം, മറുകണ്ടം ചാടാം, അങ്ങനെ എന്ത് വേണമെങ്കിലും ഇതിനകത്ത് നടക്കാം; ജോർജ് ജോസഫ്

ജയിലില്‍ നിന്നും പുറത്ത് വരുന്ന അദ്ദേഹം സ്വതന്ത്രനാണ്.. ജാമ്യത്തിലിറങ്ങി മുങ്ങാം, കൊല്ലപ്പെടാം, മറുകണ്ടം ചാടാം, അങ്ങനെ എന്ത് വേണമെങ്കിലും ഇതിനകത്ത് നടക്കാം; ജോർജ് ജോസഫ്

പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കൊടതി തള്ളിയിരുന്നു. കഴിഞ്ഞ ആറ് വർഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാല്‍ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് നേരത്തെ തന്നെ നിരീക്ഷിച്ച ഹൈക്കോടി സുനിയുടെ ആവശ്യം തള്ളുകയായിരുന്നു.

കേസ് നീണ്ടുപോവുകയാണെങ്കില്‍ ഹൈക്കോടതിയില്‍ ജാമ്യം തേടാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ വിചാരണയുടെ അവസാന ഘട്ടത്തിലെങ്കിലും പുറത്തിറങ്ങാമെന്നുള്ള അദ്ദേഹത്തിന്റെ മോഹമാണ് വിഫലമായത്.

പള്‍സർ സുനിക്ക് ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയേക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നതെന്ന് റിട്ട. എസ്പി ജോർജ് ജോസഫ്. ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

പതിമൂന്നാം തീയതിക്ക് അകം സുപ്രീംകോടതി ചില തീരുമാനങ്ങള്‍ എടുത്തേക്കുമെന്ന തരത്തിലുള്ള വാർത്തകളൊക്കെ വന്നിരുന്നു. പിന്നീടാണ് കീഴ്ക്കോടതി കാര്യങ്ങള്‍ നിശ്ചയിക്കട്ടേയെന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് പള്‍സർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിലേക്ക് എത്തുന്നതെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

വിചാരണ തടവുകാരനാണ് പള്‍സർ സുനി. ആറ് വർഷമായി അദ്ദേഹം ജയിലിലാണ്. അപ്പോള്‍ സ്വാഭാവികമായും അദ്ദേഹംത്തിന് ജാമ്യം അവകാശപ്പെടാനുള്ള അർഹതയുണ്ട്. അതുകൊണ്ട് തന്നെ പ്രതിയുടെ ആവശ്യം കോടതി അംഗീകരിക്കുമെന്നാണ് കരുതിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സുനിയുടെ തടവ് ആറ് വർഷം പൂർത്തിയാക്കിയത്.

കേസില്‍ സുനി ശിക്ഷിക്കപ്പെടുകയും പരമാവധി ശിക്ഷ ഏഴ് വർഷവുമാണെങ്കില്‍ ഏകേദേശം ആ കാലാവധി കഴിയാന്‍ പോവുകയാണ്. അങ്ങനെ നോക്കുമ്പോള്‍ അക്കാര്യത്തില്‍ ചില നേട്ടവും സുനിക്കുണ്ട്. ജാമ്യത്തില്‍ പുറത്ത് വന്നാല്‍ നേരത്തെ ചിലർ ചൂണ്ടിക്കാട്ടിയത് പോലെ പള്‍സർ സുനിയുടെ ജീവന് ഭീഷണിയുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജാമ്യത്തിലിറങ്ങുന്ന പ്രതി മുങ്ങിയാല്‍ എന്ത് ചെയ്യാന്‍ സാധിക്കും. ജയിലില്‍ നിന്നും പുറത്ത് വരുന്ന അദ്ദേഹം സ്വതന്ത്രനാണ്. പൊലീസിന് ഏത് സമയവും പിന്നാലെ നടക്കാന്‍ സാധിക്കില്ല. ദിലീപിനും അദ്ദേഹത്തിന്റെ ആള്‍ക്കാർക്കും വേണമെങ്കില്‍ കുറെ പണം കൊടുത്ത് ഇടപെടല്‍ നടത്താമെന്ന് നമുക്ക് ചിന്തിക്കാം. ജാമ്യത്തിലിറങ്ങി മുങ്ങാം, കൊല്ലപ്പെടാം, മറുകണ്ടം ചാടാം. അങ്ങനെ എന്ത് വേണമെങ്കിലും ഇതിനകത്ത് നടക്കാം.

ഇതിനൊക്കെയുള്ള അവസരങ്ങള്‍ ജാമ്യം ലഭിക്കുന്നതോടെ തുറന്ന് കിട്ടുകയാണ്. ഇതൊക്കെ മനസ്സിലാക്കിയ കോടതി വ്യക്തമായ ഒരു തീരുമാനം എടുത്തെന്നാണ് മനസ്സിലാക്കുന്നത്. കോടതി നല്ല രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അതുപോലെ ഡി ജി പിയൊക്കെ കൃത്യമായി കോടതിയില്‍ ഹാജരായി ജാമ്യം കൊടുക്കരുതെന്ന് വ്യക്തി. വിചാരണ നടപടികളെക്കുറിച്ചും കോടതി അന്വേഷിച്ചിരുന്നു.

വിസ്താരം തീരാന്‍ എത്ര സമയം കൂടി വേണമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എങ്ങനെപ്പോയാലും ആറുമാസത്തെ സമയമാണ് നേരത്തെ ചോദിച്ചിരുന്നത്. ഇപ്പോള്‍ മാർച്ച് മാസമായി. മൂന്ന് മാസം കൊണ്ട് വിധി വരുന്ന രീതിയിലാണ് കേസ് മുന്നോട്ട് പോവുന്നത്. അതിനാല്‍ തന്നെ റിസ്ക് എടുക്കാതെ കോടതി ജാമ്യം നിഷേധിച്ചു. വിചാരണ കോടതിയിലും കാര്യങ്ങള്‍ ഇപ്പോള്‍ കൃത്യമായിട്ടാണ് നടക്കുന്നതെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top