
Movies
‘ക്രിസ്റ്റി’ ഉടൻ ഒ.ടി.ടിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
‘ക്രിസ്റ്റി’ ഉടൻ ഒ.ടി.ടിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

മാളവിക മോഹനനും മാത്യുവും ഒന്നിച്ച ‘ക്രിസ്റ്റി’ ഒ.ടി.ടിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. സോണിലൈവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ലെറ്റ്സ് സിനിമ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 17ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാര്‍ച്ചില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വിവാഹമോചിതയായ ട്യൂഷന് ടീച്ചറോട് വിദ്യാര്‍ഥിക്ക് തോന്നുന്ന പ്രണയമാണ് ക്രിസ്റ്റി പറഞ്ഞത്.
നവാഗതനായ ആല്വിന് ഹെന്റി ആണ് ചിത്രം സംവിധാനം ചെയ്തത്. ആനന്ദ് സി ചന്ദ്രന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്, മുത്തുമണി. ജയാ എസ് കുറുപ്പ്, വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.
ബെന്യാമനും ജി ആര് ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ക്രിസ്റ്റിക്ക് ഉണ്ടായിരുന്നു.
‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദര്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
അങ്കിളേ….. നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത് ? കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ , ആത്മബന്ധത്തിൻ്റെ സ്വരമാണ്....
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...