Connect with us

“സിനിമ വ്യവസായത്തിന് ആർത്തവാവധി പ്രാവർത്തികമാക്കാനാകും. പ്രത്യേകിച്ചും അഭിനേതാക്കളുടെ ഡേറ്റ് എടുക്കുമ്പോഴും അവരെ ഷൂട്ടിനായി ഷെഡ്യൂൾ ചെയ്യുമ്പോഴും; അനുമോൾ

Movies

“സിനിമ വ്യവസായത്തിന് ആർത്തവാവധി പ്രാവർത്തികമാക്കാനാകും. പ്രത്യേകിച്ചും അഭിനേതാക്കളുടെ ഡേറ്റ് എടുക്കുമ്പോഴും അവരെ ഷൂട്ടിനായി ഷെഡ്യൂൾ ചെയ്യുമ്പോഴും; അനുമോൾ

“സിനിമ വ്യവസായത്തിന് ആർത്തവാവധി പ്രാവർത്തികമാക്കാനാകും. പ്രത്യേകിച്ചും അഭിനേതാക്കളുടെ ഡേറ്റ് എടുക്കുമ്പോഴും അവരെ ഷൂട്ടിനായി ഷെഡ്യൂൾ ചെയ്യുമ്പോഴും; അനുമോൾ

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുമോള്‍. ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാന്‍ അനുവിന് സാധിക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമറസായിട്ടുള്ള റോളുകളിലൂടെയും അനു ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
അടുത്തിടെ സ്ത്രീകൾക്ക് ആർത്തവാവധി അനുവദിക്കാൻ കൊച്ചി സർവകലാശാലയെടുത്ത അഭിനന്ദനാർഹമായ തീരുമാനം സമൂഹത്തിന്റെ നാനാതുറകളിലും ഇതുസംബന്ധിച്ച ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ആർത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് നിയമപരമായ നടപടിയാണ് ഇതിനാവശ്യം എന്ന നിരീക്ഷണം സുപ്രീം കോടതി നടത്തിയിരുന്നു. സിനിമാ വ്യവസായത്തിൽ ആർത്താവധി പ്രാവർത്തികമാണോ എന്ന വിഷയത്തിൽ പ്രതികരിക്കുകയാണ് നടിമാർ.

സിനിമയിൽ ആർത്തവാവധി പ്രാവർത്തികമാണെന്നും നടിമാരുടെ കാര്യത്തിൽ സംവിധായകർക്ക് ആർത്തവദിവസങ്ങൾക്ക് അനുസൃതമായി സീനുകൾ ക്രമീകരിക്കാനാകുമെന്നും നടി അനുമോൾ പ്രതികരിച്ചു. “സിനിമ വ്യവസായത്തിന് ആർത്തവാവധി പ്രാവർത്തികമാക്കാനാകും. പ്രത്യേകിച്ചും അഭിനേതാക്കളുടെ ഡേറ്റ് എടുക്കുമ്പോഴും അവരെ ഷൂട്ടിനായി ഷെഡ്യൂൾ ചെയ്യുമ്പോഴും.

സിനിമാ സെറ്റുകളിൽ ആർത്തവ സമയം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളെ കണ്ടിട്ടുണ്ട്. മഴനനഞ്ഞുള്ള സീനുകളിലും ഗ്ലാമർ സീനുകളും ചെയ്യുമ്പോൾ സംവിധായകർ നടിമാർ കംഫർട്ടബിൾ ആണോ എന്ന് ചോദിക്കുന്നത് പോലെ അവരുടെ ആർത്തവ ദിവസങ്ങൾക്കനുസൃതമായി സീനുകൾ ക്രമീകരിക്കാം. എനിക്ക് ആർത്തവ സമയങ്ങളിൽ നടുവേദന ഉണ്ടാകുക പതിവാണ്. അപ്പോൾ അഭിനയം പാടാണ്. പോകെപ്പോകെ ആർത്തവാവധി നിർബന്ധമാക്കണം. നമ്മുടെ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ പതിയെ മാറി വരികയാണെന്നാണ് ഞാൻ കരുതുന്നത്.”

കരീന കപൂർ, ശ്രുതി ഹരിഹരൻ, മൻവിത ഹരിഷ് എന്നിവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ആർത്തവ ദിവസങ്ങളിൽ പാട്ട് സീൻ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സിനിമ തന്നെ നഷ്ടമായ അനുഭവമാണ് അൻവിത പങ്കുവച്ചത്. സിനിമയുടെ സമസ്ത മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും ആർത്തവാവധി ആവശ്യമാണെന്നും അതു നൽകി മാതൃകയാകണമെന്നും ശ്രുതി പ്രതികരിച്ചു. കരീനയുടെ അഭിപ്രായവും വിഭിന്നമായിരുന്നില്ല. കൊച്ചി ടൈംസിനോടായിരുന്നു പ്രതികരണം.

More in Movies

Trending

Recent

To Top