Movies
‘രേഖ’ ഒടിടിയിലേക്ക്
‘രേഖ’ ഒടിടിയിലേക്ക്
വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തിയ ‘രേഖ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിൽ മാർച്ച് 10 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും.
ജിതിൻ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘രേഖ.’ ചിത്രം ഫെബ്രുവരി 10നാണ് റിലീസിനെത്തിയത്. ചിത്രത്തിൽ വിൻസിയുടെ നായകനായെത്തിയ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടി ഉണ്ണി ലാലു ആണ്. കാർത്തിക് സുബ്ബരാജ് അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.
എന്നാൽ തങ്ങൾക്ക് പ്രമോഷനോ അധികം ഷോകളോ ലഭിച്ചില്ലെന്ന വിഷമം വിൻസി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പ്രേമലത തായിനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കൺകോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംവിധായകൻ ജിതിൻ തോമസ് തന്നെയാണ് തിരക്കഥ രചിച്ചത്. ഛായാഗ്രഹണം എബ്രഹാം ജോസഫ്, എഡിറ്റിങ്ങ് രോഹിത് വി എസ് വാരിയത്ത് എന്നിവർ നിർവഹിക്കുന്നു.