നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രേക്ഷകരുമെല്ലാം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെയാണ് വിട പറയുന്നത്. സുബിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സഹപ്രവർത്തകരെല്ലാം എത്തുന്നുണ്ട്.
കെപിഎസി ലളിത വിട്ടുപിരിഞ്ഞിട്ട് ഒരാണ്ട് തികയുമ്പോള്‍ തന്നെ തന്റെ മറ്റൊരു ആത്മ സുഹൃത്ത് കൂടി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നടി മഞ്ജു പിള്ള. ഉറ്റസുഹൃത്തും നടിയുമായ സുബി സുരേഷ് രോഗാവസ്ഥയിലായിരുന്നെങ്കിലും മടങ്ങി വരുമെന്നാണ് താന്‍ കരുതിയതെന്ന് അവര്‍ പറയുന്നു.
‘മഞ്ജു മോളേ അവളിത്തിരി സീരിയസാണെന്ന്’ മമ്മി വിളിച്ച് പറയുമ്പോഴും ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. ശക്തിയോടെ തിരിച്ചു വരുമെന്നാണ് കരുതിയിരുന്നതെന്നും മഞ്ജുപിള്ള പറയുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്ത ജീവിതമാണ് സുബിയുടേത്. ആരും സഹായത്തിനുണ്ടായിരുന്നില്ല. അവിടെ നിന്നാണ് ഇവിടം വരെ അവള് വളര്‍ന്നത്. അത്രയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഒരേദിവസം ഇല്ലാതാകുന്നത് നല്കുന്ന ശൂന്യത വലിയതാണ്. സഹോദരീതുല്യമായ സനേഹവാല്സല്യങ്ങള് പരസ്പരം ഉണ്ടായിരുന്നു. ഒരു പ്രേമമുണ്ടായാലും ആരെയെങ്കിലും വായ്നോക്കിയാലും പോലും വിളിച്ച് പറയാന്‍ ആത്മബന്ധമുണ്ടായിരുന്ന ഉറ്റസുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ സുബിക്കുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചത് പോലെ ഇതിലും മടങ്ങിവരുമെന്നാണ് കരുതിയത് ‘- മഞ്ജു പറയുന്നു
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...