
News
ഓസ്കാര്‍ അവാര്‍ഡ് നിശയ്ക്ക് ചെരുപ്പ് ധരിക്കാതെ പുറപ്പെട്ട് രാം ചരണ്‍; കാരണം!
ഓസ്കാര്‍ അവാര്‍ഡ് നിശയ്ക്ക് ചെരുപ്പ് ധരിക്കാതെ പുറപ്പെട്ട് രാം ചരണ്‍; കാരണം!
Published on

വരുന്ന മാര്‍ച്ച് 12നാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഇത്തവണ ഇന്ത്യന്‍ സിനിമയും പ്രതീക്ഷയിലാണ്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മത്സരിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷമാണ് ഒരിന്ത്യന്‍ ഫീച്ചര്‍ ഫിലിം ഓസ്കാറിന്റെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത്.
ലോസ്ആഞ്ചലോസിലെ ഓസ്കാര്‍ നിശയ്ക്കായി കഴിഞ്ഞ ദിവസം ആര്‍ആര്‍ആര്‍ ചിത്രത്തിലെ നായകന് രാം ചരണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും വിമാനം കയറി. യുഎസില്‍ മറ്റ് ചില പരിപാടികളും ഉള്ളതിനാലാണ് രാം ചരണ്‍ നേരത്തെ പുറപ്പെട്ടത്.
കറുത്ത വസ്ത്രത്തിലാണ് രാം ചരണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം ചെരുപ്പും ധരിച്ചിരുന്നില്ല. അയ്യപ്പഭക്തനായ രാം ചരണ്‍. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റെ ഭാഗമായാണ് ചെരുപ്പ് ധരിക്കാത്തത്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നഗ്നപാദനായി ഇരിക്കുന്നതിന്റെ ഭാഗമായാണ് നടനെ പാദരക്ഷകളില്ലാതെ കാണപ്പെട്ടത്.
സഹനടന്‍ ജൂനിയര്‍ എന്‍ടിആര്‍, ആര്‍ആര്‍ആര്‍ സംവിധായകന് എസ്എസ് രാജമൗലി എന്നിവര്‍ക്കൊപ്പം രാം ചരണ്‍ കഴിഞ്ഞ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്തിരുന്നു. ആര്‍ആര്‍ആര്‍ ഈ അവാര്‍ഡ് നൈറ്റില്‍ മികച്ച വിദേശ ഭാഷാ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍ആര്‍ആര്‍ റിലീസായത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛന് കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...