
Bollywood
ഗായകന് സോനു നിഗമിന് നേരെ ആക്രമണം; പിന്നില്‍ ശിവസേന എംഎല്‍എയുടെ മകന്
ഗായകന് സോനു നിഗമിന് നേരെ ആക്രമണം; പിന്നില്‍ ശിവസേന എംഎല്‍എയുടെ മകന്
Published on

ഗായകന് സോനു നിഗമിനും സംഘത്തിനും നേരെ ആ ക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ആണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകന് ആണ് അ ക്രമത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പിന്നാലെ ചെമ്പൂര് പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ആയിരുന്നു സോനു നിഗമിന്റെ സംഗീത പരിപാടി. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അ ക്രമികള്‍ സ്റ്റേജില്‍ വരിക ആയിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമി സോനുവിന്റെ മാനേജരോട് സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
സോനുവും സംഘവും വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ സോനുവിനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു. സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അ ക്രമി തള്ളിവീഴ്ത്തി. സോനുവിനൊപ്പം ഉണ്ടായിരുന്ന റബ്ബാനി ഖാന്, അസോസിയേറ്റ്, ബോഡിഗാര്‍ഡ് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം റബ്ബാനിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
അന്തരിച്ച ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പ്രഗത്ഭന്‍ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി. സംഭവത്തിന് പിന്നാലെ സോനു നിഗം ചെമ്പൂര് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
‘ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നായിരുന്നു ആക്രമണം. നമ്മള് അറിയാത്ത ഈ വ്യക്തി സെല്‍ഫിക്കായി സോനുജിയെ സമീപിച്ചു. അംഗരക്ഷകന് എതിര്‍ത്തപ്പോള്‍ ഇയാളെ സ്റ്റേജില്‍ നിന്ന് തള്ളിയിട്ടു. എന്നിട്ട് സോനുവിന്റെ അടുത്തേക്ക് വന്നു. സോനുജി എന്റെ കൈയില്‍ പിടിച്ചപ്പോള്‍, അ ക്രമി എന്നെയും സ്റ്റേജില്‍ നിന്ന് തള്ളിയിട്ടു. എട്ടടി ഉയരത്തില്‍ നിന്നാണ് ഞാന്‍ വീണത്. എന്റെ എക്സ്റേ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. വേദന വളരെ വലുതാണ്, ആന്തരിക പരിക്കുകളൊന്നും ഇല്ലെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് സംഭവത്തെ കുറിച്ച് റബ്ബാനി പറഞ്ഞത്.
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...