Connect with us

ദിലീപിനാണ് നീതി ലഭിക്കണ്ടതെന്ന് ദിലീപി അനുകൂലികള്‍ പറയുമ്പോള്‍ അവിടെ കാണാനാകുന്നത് പ്രോസിക്യൂന്റെ പരാജയം; പ്രമുഖ അഭിഭാഷകന്‍ അഡ്വ. ആളൂര്‍

general

ദിലീപിനാണ് നീതി ലഭിക്കണ്ടതെന്ന് ദിലീപി അനുകൂലികള്‍ പറയുമ്പോള്‍ അവിടെ കാണാനാകുന്നത് പ്രോസിക്യൂന്റെ പരാജയം; പ്രമുഖ അഭിഭാഷകന്‍ അഡ്വ. ആളൂര്‍

ദിലീപിനാണ് നീതി ലഭിക്കണ്ടതെന്ന് ദിലീപി അനുകൂലികള്‍ പറയുമ്പോള്‍ അവിടെ കാണാനാകുന്നത് പ്രോസിക്യൂന്റെ പരാജയം; പ്രമുഖ അഭിഭാഷകന്‍ അഡ്വ. ആളൂര്‍

ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പമോള്‍ ഈ കേസിനെ കുറിച്ച് പ്രമുഖ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നീതി എന്നതാണ് ഇവിടെ പ്രധാനം. വേട്ടക്കാരനാണോ ഇരയ്ക്കാണോ നീതി എന്നതാണ് പ്രധാന ചോദ്യം. കേസിന്റെ സ്വഭാവം അനുസരിച്ചാണ് ഒരു അഭിഭാഷകന്‍ ഇരയുടെ ഭാഗം ചേരുന്നതും പ്രതിയുടെ ഭാഗം ചേരുന്നതും. ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ തന്നെ സംബന്ധിച്ച് പ്രതിയുടെ വക്കാലത്താണ് കൂടുതല്‍ എങ്കിലും ആരെങ്കിലും തന്നെ സമീപിക്കുകയാണെങ്കില്‍ ഇരയുടെ ഭാഗം ചേര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും നില്‍ക്കും. ണഇവിടെ എട്ടാം പ്രതിയായ ദിലീപിന് നീതി ലഭിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

ദിലീപിനാണ് നീതി ലഭിക്കണ്ടതെന്ന് ദിലീപി അനുകൂലികള്‍ പറയുമ്പോള്‍ നമുക്ക് അവിടെ കാണാനാകുന്നത് പ്രോസിക്യൂന്റെ പരാജയമാണ്. എന്ന് പറഞ്ഞാല്‍ ഇരയ്ക്ക് നീതി ലഭിക്കാതെ പോകുക. എന്ന് കരുതി അതിനര്‍ത്ഥം ദിലീപിന് നീതി ലഭിച്ചു എന്നുള്ളത് അല്ല. നല്ല രീതിയ്ക്കുള്ള അന്വഷണം നടന്നില്ലാ എങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യില്‍ വിലങ്ങിട്ടുകൊണ്ട് ശരിയായ അന്വഷണം നടന്നില്ലാ എന്നുണ്ടെങ്കിലാണ് അത് പ്രോസിക്യൂഷന്റെ പരാജയമായി കാണേണ്ടത്.

ഇനി ശരിക്കും പ്രതിഭാഗത്ത് നില്‍ക്കുന്ന ആള്‍ നിരപരാധിയാണെങ്കില്‍, അയാള്‍ക്ക് നീതി വാങ്ങിച്ചുകൊടുക്കാന്‍ അഭിഭാഷകന് കഴിഞ്ഞെല്ലങ്കില്‍അത് അയാളുടെ ജീവിതത്തിലെ വലിയ പരാജയമാകും. ദിലീപ് കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി തന്റെ അടുത്തേയ്ക്ക് വരികയും അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം അയാള്‍ക്ക് വേണ്ടി അഭിഭാഷകനായി വന്നിരുന്നു. പിന്നീട് അവര്‍ വക്കാലത്ത് മാറ്റി വേറെ അഭിഭാഷകനെ ഏല്‍പ്പിച്ചു.

പള്‍സര്‍ സുനിയ്ക്ക് വേണ്ടി വാദം ഉന്നയിച്ചെന്ന ആള്‍ എന്ന നിലയ്ക്ക് പ്രതിയ്‌ക്കൊപ്പമോ ഇരയ്‌ക്കൊപ്പമോ നില്‍ക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് വരും. കാരണം, അതിന് നിയമപരമായി ചില ചട്ടക്കൂടുകള്‍ ഉണ്ട്. രാമന്‍ പിള്ള പ്രഗല്‍ഭനായ വക്കാലാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ആ കുതന്ത്രങ്ങള്‍ ഇവിടെ വിലപോകുമോ എന്നുള്ളതാണ് സംശയം. അവിടെയാണ് പ്രോസിക്യൂഷന്റെ പ്രസക്തി. തീര്‍ച്ചയായും നീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ട് പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ കോടതിയില്‍ കൊണ്ടു വരിക എന്നുള്ളത് അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരുടെ ആവശ്യമാണ്.

ചാനല്‍ ചര്‍ച്ചകളിലും മറ്റും നിരവധി പേരാണ് അതിജീവിതയ്ക്ക് ഒപ്പമെന്നും ദിലീപിനൊപ്പമമെന്നും എന്ന നിലയിലേയ്ക്ക് എത്തുന്നത്. എന്നാല്‍ ഇകത്തരം വാദമുഖങ്ങളെയെല്ലാം മാറ്റിവെച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട കോടതി തെലവിുകളുടെ അടിസ്ഥാനത്തില്‍ വിധി നടപ്പാക്കും. അത് ഇരയ്ക്ക് അനുകൂലമാകാം. ചിലപ്പോള്‍ വേട്ടക്കാരനും അനുകൂലമാകാം. അത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ് കോടതിയകള്‍ ചിന്തിക്കുന്നത്.

ദിലീപിന്റെ ആവശ്യം കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നാണ്. കേസില്‍ എന്തെല്ലാം തെളിവുകളാണ് തുടരന്വേഷണത്തില്‍ ലഭിച്ചതെന്നും ഏതൊക്കെ സാക്ഷികളെ വിസ്തരിച്ചാണ് ആ തെളിവുകള്‍ ഉറപ്പിക്കാന്‍ ഉഉപോത്ഫലകമായിട്ടുള്ള രേഖകള്‍ ഹാജരാക്കിയത്, ഇതെല്ലാം കോടതിയെ ബോധ്യപ്പെടുത്തണം. ആറ് മാസമാണ് വിചാരണ കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്’, ആളൂര്‍ പറഞ്ഞു.

അതിനിടെ നടി കേസില്‍ ദിലീപാണ് ഇരയെന്ന രാഹുല്‍ ഈശ്വറിന്റെ ചര്‍ച്ചയിലെ വാദത്തിനെതിരേയും ആളൂര്‍ രംഗത്തെത്തി.ദിലീപും പള്‍സര്‍ സുനിയും കുറ്റാരോപിതരാണ്. അവരെ ഒരു തലത്തിലും ഇപ്പോള്‍ ഇരയെന്ന് വിളിക്കാനാകില്ല. നാളെ കേസില്‍ സുനിയും ദിലീപും കുറ്റവിമുക്തരായാല്‍ ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ ദിലീപാണ് ഇരയെന്ന് വേണമെങ്കില്‍ അപ്പോള്‍ പറയാം. ഈ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ ഒരുപക്ഷേ സുനിക്കെതിരെയുള്ള ആരോപണം ശക്തമായി തെളിയുകയും ചെയ്താല്‍ ഒരു പക്ഷേ ഈ കേസിലെ വിറ്റ്‌നസ് ആകേണ്ട ആളാണ് ദിലീപ് എന്ന് പ്രതിഭാഗത്ത് നിന്ന് ദിലീപിന് വാദിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ ദിലീപ് അങ്ങനെയൊന്നും ചെയ്തിട്ടില്ല.

ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ശബ്ദ രേഖയിലെ ദിലീപിന്റെ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന സുപ്രധാന സാക്ഷി മഞ്ജു വാര്യരാണ്. മറ്റൊരാള്‍ അത് പറയാന്‍ സാധിക്കില്ല. മറ്റൊരാള്‍ ദിലീപിന്റെ മകളാണ്. പക്ഷേ മകളെ കേസിലേക്ക് വലിച്ചിഴക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിലെ കഴമ്പ് എത്രത്തോളമുണ്ടെ് തെളിയിക്കാന്‍ ഒരുപക്ഷേ മഞ്ജുവാര്യര്‍ക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും അവര്‍ വാല്യു ഉള്ള സാക്ഷി തന്നെയാണ്.

അതേസമയം കേസില്‍ ഇത്തരം സാക്ഷികളെ കൊണ്ട് വരുമ്പോള്‍ പ്രോസിക്യൂഷന്‍ വളരെ അധികം ജാഗ്രത പുലര്‍ത്തണം. പ്രതിഭാഗത്തിന് കേസില്‍ പുതിയൊരു വഴിവെട്ടാനുള്ള അവസരം ഉണ്ടാക്കരുത്. വളരെ സമര്‍ത്ഥരായിട്ടുള്ള അഭിഭാഷകരാണ് പ്രതിഭാഗത്ത് ഉള്ളത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സാക്ഷികളില്‍ നിന്ന് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാക്ഷി വിസ്തരാത്തിനിടയില്‍ നേടാന്‍ അവര്‍ക്ക് സാധിക്കും’,എന്നും ആളൂര്‍ വിശദീകരിച്ചു.

More in general

Trending

Recent

To Top