
Malayalam
ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്നയാളാണ്… പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് നിര്‍ത്തിയതാണ്; കൃഷ്ണകുമാർ
ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്നയാളാണ്… പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് നിര്‍ത്തിയതാണ്; കൃഷ്ണകുമാർ

പശുക്കൾക്കൊപ്പമുള്ള നടൻ കൃഷ്ണകുമാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീശ്രീ രവിശങ്കറിന്റെ ബെംഗളൂരുവിലെ ഗോശാലയില്‍ വച്ചെടുത്ത ചിത്രമാണിത്.
ഒപ്പം ഒരു കുറിപ്പും നടൻ പങ്കുവെച്ചിരുന്നു. പശുക്കളുടെ അരികിൽ നിന്നാൽ മനസ്സു നിറയുമെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. പോസ്റ്റ് വൈറലായതോടെ കുറേയേറെ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വന്നു.
തനിക്കെതിരെ വരുന്ന ട്രോളുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ കൃഷ്ണകുമാര്‍. ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്.
വളരെ പ്രത്യേകതയുളള 2500 പശുക്കള്‍ അവിടെയുണ്ട്. വന്നതെല്ലാം നല്ല കമന്റുകളാണ്. പശുക്കളെക്കാളും ഇഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. പാട്ടൊക്കെ എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു, ഇതെല്ലാം നമ്മളെ എന്‍ഗേജ്മെന്റ് ചെയ്യിക്കും. ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്നയാളാണ്. പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് നിര്‍ത്തിയതാണ്. ഈ രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെ കുറിച്ച് തെറ്റായ രീതികള്‍ പ്രചാരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്.
ഇനിയും നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍, ചേട്ടാ അന്ന് മറ്റേ തെറി എഴുതിയത് ഞാനാണ് എന്നു പറയണം. എനിക്കൊന്നും തോന്നില്ല, എനിക്കാരോടും ദേഷ്യമില്ല. എല്ലാത്തിനേയും വളരെ ലൈറ്റായി കാണാന്‍ ശ്രമിക്കുക എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...