
News
ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ യുവതി രംഗത്ത്
ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ യുവതി രംഗത്ത്

ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ വീണ്ടും പരാതി. വീട്ടിലെ സഹായിയായ യുവതിയാണ് നടനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്. നവാസുദ്ദീന്‍ കാരണം താന്‍ ദുബായില്‍ ഒറ്റപ്പെട്ടുപോയെന്നും ശമ്പളവും ഭക്ഷണവും നല്‍കിയിരുന്നില്ല എന്നും യുവതി പറയുന്നു.
നടന്റെ ഭാര്യ ആലിയാ സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാനാണ് വീട്ടുസഹായിയായ സപ്ന റോബി മാസിയുടെ വീഡിയോ പുറത്തുവിട്ടത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരു കമ്പനിയിലെ സെയില്‍സ് മാനേജരായാണ് സപ്നയുടെ നിയമനം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ദുബായില്‍ നവാസുദ്ദീന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നോക്കുന്ന ജോലിയാണ് എന്നാണ് റിസ്വാന് ആരോപിക്കുന്നത്.
ചിലവിനുള്ള പൈസയോ ഭക്ഷണമോ നല്‍കാതെ നടന് ദുബായില്‍ ഉപേക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ അധികൃതര്‍ എത്രയും പെട്ടന്ന് തന്നെ സപ്നയെ ദുബായില്‍ നിന്ന് രക്ഷപ്പെടുത്തണം എന്നും സ്വപ്ന കരഞ്ഞുകൊണ്ട് പറയുന്നു. വീഡിയോയ്ക്കൊപ്പം കുറിപ്പും റിസ്വാന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
2022 നവംബറിലാണ് സപ്നയെ നവാസുദ്ദീന്‍ നിയമിക്കുന്നത്. മുമ്പ് നവാസുദ്ദീനും കുടുംബവും സപ്നയ്ക്ക് ഭക്ഷണവും ശൗചാലയവും നിഷേധിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഭാര്യ ആലിയ രംഗത്തെത്തിയിരുന്നു. റിസ്വാനും ഇതേ കാര്യം പറയുന്നു.
നവാസുദ്ദീന്‍ സിദ്ദിഖിയുമായുള്ള ആലിയയുടെ ബന്ധവും പ്രായപൂര്‍ത്തിയാകാത്ത മകന്റെ നിയമസാധുതയും പൊലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടു. എന്നിട്ടും ഇന്ത്യന്‍ ശിക്ഷാനിയമം 509ാം വകുപ്പ് പ്രകാരം തന്റെ കക്ഷി രേഖാമൂലം നല്കിയ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന് നടപടിയെടുത്തില്ല എന്നും അഭിഭാഷകന് കുറിപ്പില്‍ പറയുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...