
Actor
നോ പാര്‍ക്കിങ് ഏരിയയില്‍ ലംബോര്‍ഗിനി പാര്‍ക്ക് ചെയ്തു; നടന് കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്
നോ പാര്‍ക്കിങ് ഏരിയയില്‍ ലംബോര്‍ഗിനി പാര്‍ക്ക് ചെയ്തു; നടന് കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്

ക്ഷേത്ര ദര്‍ശനത്തിനിടെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് നടന് കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തിക്കിന്റെ ലംബോര്‍ഗിനിയുടെ ചിത്രം പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ എത്ര രൂപയാണ് പിഴയെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. നടനാണെങ്കിലും നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, രോഹിത് ധവാന് സംവിധാനം ചെയ്ത ‘ഷെഹ്സാദ’യാണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം.
തെലുങ്കില്‍ വന്‍ വിജയം നേടിയ അല്ലു അര്ജുന് ചിത്രം ‘അല വൈകുണ്ഠപുരമുലോ’യുടെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ. ഭൂഷണ് കുമാര്‍, ക്രിഷന്‍ കുമാര്‍, എസ്. രാധാകൃഷ്ണ, അമാന്‍ ഗില്‍, കാര്‍ത്തിക് ആര്യന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായിക.
‘സത്യപ്രേം കി കഥ’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സമീര്‍ വിദ്യാന്സ് ആണ് സംവിധാനം ചെയ്യാുന്നത്. ഈ ചിത്രം ജൂണ്‍ 29ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...