Bollywood
ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങി അനില്‍ കപൂര്‍
ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങി അനില്‍ കപൂര്‍
ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അനില്‍ കപൂര്‍. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന ജെറിമി റെന്നറിന്റെ പുതിയ പരമ്പര ‘റെനെര്‍വേഷന്‍സിലാ’ണ് അനില്‍ കപൂര്‍ അഭിനയിക്കുന്നത്. അനില്‍ കപൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.
”അനില്‍ കപൂര്‍ എന്ന നടന്‍ അടുത്തതായി എന്തു ചെയ്യാന്‍ പോകുന്നു എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന സംവിധായകന്‍ ശേഖര്‍ കപൂറിന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ട്വിറ്റര്‍ കുറിപ്പ്.
ഡിസ്‌നിക്കായി ജെറിമി റെന്നറിനോടൊപ്പമുള്ള റെനെര്‍വേഷസിനായി കാത്തിരിക്കുകയാണെന്നായിരുന്നു അനില്‍ കപൂറിന്റെ മറുപടി. ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്ല്യണര്‍, 24 എന്നീ ഹോളിവുഡ് ചിത്രങ്ങളിലാണ് അനില്‍ കപൂര്‍ അഭിനയിച്ചിട്ടുള്ളത്.
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെ ‘മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോളില്‍’ അനില്‍ കപൂറും ജെറിമി റെന്നറും ഭാഗമായിരുന്നു. എന്നാല്‍ റെനെര്‍വേഷന്‍സിലൂടെ ഇരുവരും സ്‌ക്രീനിന് മുമ്പില്‍ ഒരുമിച്ച് അഭിനയിക്കുന്നു സീരിസിന്റെ മറ്റൊരു പ്രത്യേകത.
