Connect with us

തെലുങ്ക് വാരിയേര്‍സിന്റെ ആദ്യ മത്സരം…, അപ്രതീക്ഷിത വിയോഗത്തില്‍ താരക രത്‌നയ്ക്ക് പ്രണാമമര്‍പ്പിച്ച് തെലുങ്ക് താരങ്ങള്‍

general

തെലുങ്ക് വാരിയേര്‍സിന്റെ ആദ്യ മത്സരം…, അപ്രതീക്ഷിത വിയോഗത്തില്‍ താരക രത്‌നയ്ക്ക് പ്രണാമമര്‍പ്പിച്ച് തെലുങ്ക് താരങ്ങള്‍

തെലുങ്ക് വാരിയേര്‍സിന്റെ ആദ്യ മത്സരം…, അപ്രതീക്ഷിത വിയോഗത്തില്‍ താരക രത്‌നയ്ക്ക് പ്രണാമമര്‍പ്പിച്ച് തെലുങ്ക് താരങ്ങള്‍

തെലുങ്ക് സിനിമാ, രാഷ്ട്രീയ മേഖലകളെ സംബന്ധിച്ച് ഒരു അപ്രതീക്ഷിത വിയോഗ വാര്‍ത്തയാണ് ഇന്നലെ തേടിയെത്തിയത്. നന്ദമുരി താരക രത്‌നയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ തെലുങ്ക് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേര്‍സില്‍ താരക രത്‌നയും ഉണ്ടായിരുന്നു.

തെലുങ്ക് വാരിയേര്‍സിന്റെ ആദ്യ മത്സരം ഇന്ന് അല്‍പം മുന്‍പ് കേരള സ്‌െ്രെടക്കേഴ്‌സുമായി ആരംഭിച്ചു. താരക രത്‌നയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു മിനിറ്റ് കേരള, തെലുങ്ക് താരങ്ങള്‍ മൌനം ആചരിച്ചതിനു ശേഷമാണ് മത്സരം തുടങ്ങിയത്. അതേസമയം ടോസ് നേടിയ കേരളം ബൌളിംഗ് ആണ് തെരഞ്ഞെടുത്തത്. കുഞ്ചാക്കോ ബോബന്‍ ഇന്നത്തെ മത്സരത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ ഉണ്ണി മുകുന്ദനാണ് സ്റ്റാന്‍ഡിംഗ് ക്യാപ്റ്റന്‍.

കേരളത്തിന്റെയും തെലുങ്ക് ടീമിന്റെയും ആദ്യ മത്സരമാണ് ഇത്. ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് റായ്പൂരിലാണ് മത്സരം ആരംഭിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് മേനോന്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് കേരള ടീം അംഗങ്ങള്‍.

മിക്കവരും ഓള്‍റൗണ്ടര്‍മാരാണ് എന്നതാണ് കേരള സെ്രെടക്കേഴസിന് മുന്‍തൂക്കം നല്‍കുന്ന ഘടകം. അതേസമയം അഖില്‍ അക്കിനേനിയുടെ ക്യാപ്റ്റന്‍സിയിലാണ് തെലുങ്ക് താരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. സച്ചിന്‍ ജോഷി, അശ്വിന്‍ ബാബു, ധരം, ആദര്‍ശ്, നന്ദ കിഷോര്‍, നിഖില്‍, രഘു, സമ്രത്, തരുണ്‍, വിശ്വ, പ്രിന്‍സ്, സുശാന്ത്, ഖയ്യും, ഹരീഷ് എന്നിവരാണ് ടീം അംഗങ്ങള്‍. വെങ്കിടേഷ് മെന്റര്‍ ആണ്.

പരിഷ്‌കരിച്ച ഫോര്‍മാറ്റിലാണ് പുതിയ സീസണിലെ മത്സരങ്ങള്‍ നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സപെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗസുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സ് ബംഗാള്‍ ടൈഗേഴസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ ചൈന്നൈ റൈനോസ് 10 വിക്കറ്റിന് പരാജയപ്പെടുത്തി.

More in general

Trending

Recent

To Top