
Actress
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവെച്ചു; മറുപടിയുമായി ഹന്‍സിക
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവെച്ചു; മറുപടിയുമായി ഹന്‍സിക

കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ വേട്ടയാടിയ വിവാദത്തോട് പ്രതികരിച്ച് നടി ഹന്‍സിക. നടി വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചു എന്ന വിവാദം ഒരിടയ്ക്ക് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. തന്റെ വിവാഹ വീഡിയോ ‘ഹന്‍സികാസ് ലവ് ശാദി ഡ്രാമ’യിലാണ് ഹന്‍സിക ഈ വിവാദത്തോട് പ്രതികരിച്ചത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി ഹന്‍സികയുടെ അമ്മ മോന മോട്വാനി മകള്‍ക്ക് വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ചു എന്നായിരുന്നു വിവാദങ്ങള്‍ പരന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത് തന്റെ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു എന്നാണ് ഹന്‍സിക പറഞ്ഞത്.
‘തനിക്ക് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത ചില മാധ്യമങ്ങള്‍ പടച്ചുവിട്ടത്. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ നല്‍കേണ്ടി വരുന്ന വിലയാണിത്. ഞാന്‍ അന്ന് ഹോര്‍മോണ്‍ കുത്തിവച്ചുവെങ്കില്‍, ഇന്നും അത് ചെയ്യില്ലേ’ എന്നാണ് താരം ചോദിക്കുന്നത്.
ഹന്‍സികയ്ക്കൊപ്പം അമ്മ മോന മോട്വാനിയും പ്രതികരിക്കുന്നുണ്ട്. ‘ഞാന്‍ അന്ന് അങ്ങനെ ചെയ്തുവെന്നത് സത്യമാണെങ്കില്‍ ടാറ്റയേയും ബിര്‍ലയേയുകാള്‍ കോടീശ്വരിയായിരുന്നേനെ. എന്റെ മകള്‍ക്ക് ഞാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്കിയെങ്കില് നിങ്ങള്‍ക്കും അത് ഞാന്‍ നല്കിയേനെ.’
‘വന്ന വാര്‍ത്തകളൊക്കെ ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ അതൊക്കെ എഴുതിവിട്ടവര്‍ വളരെ ബുദ്ധിമാന്മാരാണെന്ന് കരുതേണ്ട. ഞങ്ങള്‍ പഞ്ചാബികളാണ്. 12, 16 വയസ്സൊക്കെയാകുമ്പോള്‍ പെണ്മക്കള് പെട്ടെന്ന് വളരും’ എന്നാണ് ഹന്‍സികയുടെ അമ്മ പറയുന്നത്.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്...