
Actress
ഞാന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും; അനശ്വര രാജന്
ഞാന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും; അനശ്വര രാജന്
Published on

സൂപ്പര്‍ ശരണ്യക്ക് ശേഷം മമിത, അനശ്വര, അര്ജുന് അശോകന് എന്നിവര്‍ ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് മമിതയും അനശ്വരയും നല്കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരു ദിവസം ആണ്‍കുട്ടിയായി മാറിയാലുള്ള ഗുണത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ വ്യത്യസ്തമായ മറുപടികളായിരുന്നു അനശ്വരയും മമിതയും നല്‍കിയത്. അനശ്വരയ്ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണ് അത്. ഒരുപാട് കഷ്ടപ്പെടാറുണ്ടെന്നും, വേദന കാരണം ഷൂട്ടിംഗ് നിര്‍ത്തി വെച്ചിട്ടുണ്ടെന്നും അനശ്വര പറയുന്നു.
‘പീരിയഡ്സിന്റെ സമയത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാത്തവരില്‍ ഒരാളാണ് ഞാന്‍. സൂപ്പര്‍ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് പറ്റുന്നില്ല. ഗേള്‍സ് സ്കൂളില്‍ പഠിച്ച എന്നോട് ടീച്ചര്മാര് ചോദിക്കാറുണ്ട് എല്ലാവര്ക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്.
ഗേള്‍സ് സ്കൂളിലെ ടീച്ചര്‍മാരാണ് പറയുന്നത്. അവര്‍ക്ക് അറിയുമോ എന്നറിയില്ല, എല്ലാവര്ക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും,’ എന്നും അനശ്വര രാജന് പറഞ്ഞു.
ആണ്‍കുട്ടി ആയി മാറിയാല്‍ ആര്‍ത്തവ കാലത്തെ വേദന സഹിക്കണ്ടല്ലോ എന്നാണ് മമിത പറയുന്നത്. ;എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്സായി വീട്ടില്‍ ചടച്ചിരിക്കുമ്പോള്‍ പിന്നെയും പെയ്ന് വരും. ഒന്ന് പുറത്ത് പോയി വരുമ്പോള്‍ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും,’ എന്നും മമിത പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...