
News
ബോളിവുഡ് നടന് ജാവേദ് ഖാന് അംറോഹി അന്തരിച്ചു
ബോളിവുഡ് നടന് ജാവേദ് ഖാന് അംറോഹി അന്തരിച്ചു
Published on

ബോളിവുഡ് നടന് ജാവേദ് ഖാന് അംറോഹി (70) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. സിനിമയിലും നാടകരംഗത്തും സജീവമായിരുന്നു അദ്ദേഹം.
150ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്തിലധികം ടി.വി ഷോകളിലും അഭിനയിച്ചു. ഏറെ പ്രേക്ഷകപ്രീതി നേടിയ നുക്കഡ് എന്ന ടെലിവിഷന്‍ ഷോയിലെ ബാബര്‍ കരീം എന്ന വേഷം ശ്രദ്ധേയമായിരുന്നു.
പുണെ ഫിലിം ഇന്സ്റ്റിറ്റിയൂട്ടില്നിന്ന് ബിരുദം നേടിയ ജാവേദ് ഖാന്, ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ (ഇപ്റ്റ) ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970 മുതല്‍ നാടകത്തില്‍ സജീവമായിരുന്നു.
ലഗാന്‍, അന്ദാസ് അപ്ന അപ്നാ, ചക് ദേ ഇന്ത്യ, ഹം ഹേ രഹി പ്യാര് കേ, ലാഡ്ലാ, ഇഷ്ഖ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു. മിര്‍സ ഗാലിബ് എന്ന ടി.വി. ഷോയിലും അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ സഡക് 2 ആണ് അവസാന ചിത്രം. ഒരു മകനും മകളുമുണ്ട്. കബറടക്കം ഓഷിവാര കബറിസ്താനില്‍ നടന്നു.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...