ജിഷ്ണു ചേട്ടൻ വന്ന് ഭയങ്കരമായി എൻകറേജ് ചെയ്യുമായിരുന്നു; പെട്ടെന്നുള്ള വിയോഗം വേദനാജനകമായിരുന്നു; ഭാവന

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിഇക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. എന്നാൽ മലയാളത്തിൽ നിന്ന് മാറി നിന്ന സമയത്തും കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു. ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണവും നടന്ന് കൊണ്ടിരിക്കുകയാണ്.
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഭാവനയുടെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്തരിച്ച നടൻ ജിഷ്ണു, സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ.
ആ സിനിമയിൽ എത്തിയതും സഹതാരങ്ങളെപ്പറ്റിയും ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചിരിക്കുകയാണ് ഭാവന
‘കമൽ സാർ നേരത്തെ ഒരു ഹീറോയിനെ ഫിക്സ് ചെയ്തിരുന്നു. അവരിനി നോക്കുന്നത് പരിമളം എന്ന കഥാപാത്രം ചെയ്യാൻ പറ്റിയ കറുത്തിട്ടുള്ള ഒരു കുട്ടിയെയാണ്. എന്റെ ഫാമിലി ഫ്രണ്ടുണ്ട് ബാലമുരളി. അദ്ദേഹമാണ് നമ്മളുടെ കഥ എഴുതിയത്. ആ ചേട്ടനാണ് എന്റെ അച്ഛനെ വിളിക്കുന്നത്’
‘എന്തായാലും വന്നതല്ലെ കണ്ടിട്ട് പോട്ടെ ഇല്ലെങ്കിൽ വിഷമമാവില്ലെ എന്ന് വിചാരിച്ചിട്ടാണ് കമൽ സാർ കാണുന്നത്. ഞാൻ ചെല്ലുമ്പോൾ ജിഷ്ണു ചേട്ടനും സിദ്ധു ചേട്ടനും കമൽ സാറും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. കമൽ സാർ ക്യാരക്ടറിനെ പറ്റി പറഞ്ഞ് കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഇരിക്കാൻ പറയെന്ന് കമൽ സർ പറഞ്ഞു’
‘ഇവരുടെ മനസ്സിൽ എന്തായാലും നായികയെ തീരുമാനിച്ചു, ഇവളില്ലെന്നാണ്. ഞാൻ ധൃതിയിൽ കഴിഞ്ഞോ എനിക്ക് ഡാൻസ് ക്ലാസുണ്ടെന്നൊക്കെ പറഞ്ഞു. എന്റെ സംസാര രീതിയൊക്കെ കമൽ സാറിന് ഇഷ്ടപ്പെട്ടു. കമൽ സാർ എന്റെ ഫാമിലി ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു പരിമളം ഇവളെക്കാെണ്ട് ചെയ്യിപ്പിച്ചാലോ എന്ന്’
‘സിനിമ ചെയ്യുന്ന സമയത്ത് ജിഷ്ണു ചേട്ടൻ വന്ന് ഭയങ്കരമായി എൻകറേജ് ചെയ്യുമായിരുന്നു. നിന്നെ പറ്റി കമൽ സാറിന് നല്ല അഭിപ്രായമാണല്ലോയെന്നൊക്കെ. അവരെല്ലാം കൂടിയാണ് പേര് മാറ്റുന്നത്. കാർത്തിക എന്ന് പേര് മാറ്റണം മോൾക്കിഷ്ടമുള്ള പേര് പറയാൻ പറഞ്ഞു. ഞാൻ കുറേ പേരുകളുമായി വന്നു’
‘ഭാവന എന്ന പേരാണ് എല്ലാവർക്കും ഇഷ്ടപ്പെട്ടത്. ഇന്നു മുതൽ ഭാവനയാണ് എന്നൊക്കെ പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കുമ്പോൾ ജിഷ്ണു ചേട്ടൻ പിറകിൽ നിന്ന് ‘ഭാവനാ’ എന്ന് വിളിച്ചു’
‘ഞാൻ തിരിഞ്ഞു നോക്കി. സമ്മതിച്ച് തന്നിരിക്കുന്നെടി നിന്നെയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെയൊപ്പം വർക്ക് ചെയ്യുന്നത് ഫൺ ആയിരുന്നു. പിന്നെ ഞങ്ങൾ പറയാം എന്ന സിനിമ ചെയ്തു. ഞാനാണ് സംസാരിച്ച് കൊണ്ടേയിരിക്കുക. ജിഷ്ണു ചേട്ടൻ കേട്ട് ചിരിച്ച് കൊണ്ടേയിരിക്കും.പെട്ടെന്നുള്ള വിയോഗം വേദനാജനകമായിരുന്നു. ഇപ്പോഴും ടാഗൊക്കെ വരുമ്പോൾ വിഷമം തോന്നാറുണ്ട്’
നടൻ രാഘവന്റെ മകനായിരുന്നു നടൻ ജിഷ്ണു കാൻസർ ബാധിച്ച് 2016 ലാണ് മരിക്കുന്നത്. രണ്ടു വർഷത്തോളം കാൻസറിന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ 35 വയസ് മാത്രമായിരുന്നു നടന്റെ പ്രായം. . രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരമായാണ് തുടക്കം. കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെ നായകനായി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...