
News
കാന്‍സര്‍ ബാധിതനായ കുട്ടി ആരാധകന്റെ ആഗ്രഹം നിറവേറ്റി; ആശുപത്രിയിൽ നേരിട്ടെത്തി രാം ചരണ്‍
കാന്‍സര്‍ ബാധിതനായ കുട്ടി ആരാധകന്റെ ആഗ്രഹം നിറവേറ്റി; ആശുപത്രിയിൽ നേരിട്ടെത്തി രാം ചരണ്‍

കാന്‍സര്‍ ബാധിതനായ കുട്ടി ആരാധകന്റെ ആഗ്രഹം നിറവേറ്റി രാം ചരണ്‍. രാവുല മണി കൗശല്‍ എന്ന ഒന്‍പതുകാരനെയാണ് രാം ചരണ്‍ ആശുപത്രിയില്‍ എത്തി കണ്ടത്. കുട്ടി താരത്തിന് മുന്നിലിരുന്ന് സംസാരിക്കുന്ന രാം ചരണിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറാലായി കൊണ്ടിരിക്കുന്നത്.
സംവിധായകന് ശങ്കറിനൊപ്പം ഒരു തമിഴ്-തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രാം ചരണ്‍ ഇപ്പോള്‍. ഷൂട്ടിംഗിനിടെയാണ് വെള്ളിയാഴ്ച താരം ഹൈദരാബാദിലെ സ്പര്‍ശ് ആശുപത്രിയില്‍ എത്തിയത്. രാം ചരണിന്റെ ഈ ഹൃദ്യംഗമമായ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.രാം ചരണിന്റെ ആരാധകര്‍ ആയതില്‍ തങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഈ മനുഷ്യന് ശരിക്കും എളിമയും ദയയുള്ളവനുമാണ് എന്നും പലരും കുറിക്കുന്നുണ്ട്. അതേസമയം, ആദ്യമായാണ് ശങ്കറിനൊപ്പം രാം ചരണ്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. രാം ചരണിന്റെ 15-ാമത്തെ സിനിമയാണിത്.
ഇതിന് ശേഷം ബുചി ബാബു സന എന്ന സംവിധായകനൊപ്പം ഒരു സ്പോര്‍ട്സ് ഡ്രാമ ചിത്രത്തിലും രാം ചരണ്‍ വേഷമിടും. ഇതിനോടൊപ്പം, ജീവിതത്തില്‍ അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താരം. കഴിഞ്ഞ വര്‍ഷമാണ് രാം ചരണും താനും മാതാപിതാക്കളാകാന്‍ പോകുന്ന വിവരം നടന്റെ ഭാര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...