
Bollywood
പത്താന് പ്രദര്‍ശനത്തിനിടെ സ്ക്രീന്‍ കുത്തി കീറി; യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്
പത്താന് പ്രദര്‍ശനത്തിനിടെ സ്ക്രീന്‍ കുത്തി കീറി; യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്
Published on

റിലീസിന് മുന്നേ തന്നെ വിവാദങ്ങള്‍ ഇടം പിടിച്ച ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രം ആയിരം കോടി കളക്ഷനിലേയ്ക്ക് കുതിക്കുകയാണ്. എന്നാല്‍ ഇപ്പോഴും പലഭാഗങ്ങളിലും പത്താനെതിരെ പ്രശ്നങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ പത്താന് പ്രദര്‍ശനത്തിനിടെ സ്ക്രീന്‍ കുത്തിക്കീറിയ യുവാക്കളെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ബീഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ലാല്‍ ടാക്കീസില്‍ ചൊവ്വാഴ്ച രാത്രി 6 മണിക്കുള്ള ഫസ്റ്റ് ഷോയ്ക്കിടെ ആണ് പ്രശ്നമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് യുവാക്കള്‍ ഒരുമിച്ചാണ് ചിത്രം കാണാനെത്തിയത്. പ്രദര്‍ശനം തുടരുന്നതിനിടെ ഇവരിലൊരാള്‍ സ്ക്രീനിന് അടുത്തേക്ക് പോവുകയും കത്തിയെടുത്ത് സ്ക്രീന്‍ കുത്തിക്കീറുകയും ചെയ്തു. ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ തിയേറ്ററില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ കൂട്ടുകാരെ തിയറ്ററിന് അകത്തുണ്ടായിരുന്നവര്‍ വളഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. രണ്ട് സുഹൃത്തുക്കളെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ പ്രതിയ്ക്ക് ഒപ്പം തന്നെ രക്ഷപ്പെട്ടിരുന്നു.
ജനുവരി 25ന് റിലീസ് ചെയ്ത ഷാരൂഖ് ഖാന് ചിത്രം തിയറ്ററുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം പഠാന് 850 കോടി പിന്നിട്ടു കഴിഞ്ഞു. ലോകമെമ്പാടുമായുള്ള കണക്കാണിത്. ഇന്ത്യല്‍ 430 കോടിയും പഠാന് സ്വന്തമാക്കി കഴിഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...