Malayalam
നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി പ്രധാനമാണ്; പുത്തന്‍ ചിത്രങ്ങളുമായി മഞ്ജു!; ഈ മഞ്ജു തന്നെയാണ് അസുരനില്‍ പച്ചൈ അമ്മാളായി അഭിനയിച്ചതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍
നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി പ്രധാനമാണ്; പുത്തന്‍ ചിത്രങ്ങളുമായി മഞ്ജു!; ഈ മഞ്ജു തന്നെയാണ് അസുരനില്‍ പച്ചൈ അമ്മാളായി അഭിനയിച്ചതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. നൃത്തമാണ് ഇപ്പോഴും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ മഞ്ജുവിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഘടകം.
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്. ഒപ്പം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന നൃത്തത്തെ പരിപോഷിപ്പിക്കാന്‍ വേണ്ടതും മഞ്ജു ചെയ്യുന്നുണ്ട്.
അസുരന്‍ എന്ന ധനുഷ് ചിത്രത്തിന് പിന്നാലെ അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു നായികയായി എത്തിയിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത് നായകനായ ചിത്രത്തില്‍ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. മഞ്ജുവിന്റേതായി പുറത്തെത്തിയ ഇന്‍ഡോ- അറബിക് ചിത്രം ആയിഷയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്റെ സംവിധാനം.
ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെക്കാറുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പ്രിന്റഡ് ഫ്‌ലയര്‍ സ്‌കേര്‍ട്ടും റൗണ്ട് നെക്കുള്ള ചുവന്ന നിറത്തിലുള്ള ബെനിയനും ധരിച്ചാണ് മഞ്ജു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ലുക്കില്‍ കോളജ് കുമാരിമാരെ ഓര്‍മിപ്പിക്കുന്നുണ്ട് മഞ്ജു.
നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി പ്രധാനമാണ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമകള്‍ക്ക് കോസ്റ്റ്യൂം ചെയ്യാറുള്ള സമീറ സനീഷാണ് മഞ്ജുവിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയിഷ സിനിമയില്‍ ഗാനരംഗത്തില്‍ മഞ്ജു ധരിച്ച വസ്ത്രങ്ങളോട് സാമ്യമുള്ളതാണ് പുതിയ ഫോട്ടോഷൂട്ടില്‍ മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രവും. രാജീവ് ഫ്രാന്‍സിസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഫോട്ടോ വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ഈ മഞ്ജു തന്നെയാണ് അസുരനില്‍ പച്ചൈ അമ്മാളായി അഭിനയിച്ചതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. സ്‌കേര്‍ട്ടിലും ടോപ്പിലും മഞ്ജു കുറച്ച് കൂടി ചെറുപ്പകാരിയായും സുന്ദരിയായും കാണപ്പെടുന്നുവെന്നും ചിലര്‍ കുറിച്ചു. ചിലര്‍ മഞ്ജുവിന്റെ നിറ ചിരിയേയും പ്രശംസിച്ചു. മഞ്ജുവിന് അന്നും ഇന്നും ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് പ്രേക്ഷകരാണ്.
താന്‍ പരിപാടികളില്‍ പങ്കെടുക്കാനും മറ്റും ചെല്ലുമ്പോള്‍ തങ്ങളുടെ കുടുംബത്തില്‍ ഉള്ള ഒരാളെ കണ്ടപോലെയാണ് ജനങ്ങള്‍ വിശേഷം അന്വേഷിക്കുന്നതും സമ്മാനങ്ങള്‍ തരുന്നതും സെല്‍ഫി എടുക്കുന്നതും എന്നുമാണ് മഞ്ജു വാര്യര്‍ തന്നെ അടുത്തിടെ പറഞ്ഞത്. തുനിവ് പുറത്തിറങ്ങിയ ശേഷം തമിഴ്‌നാട്ടിലെ ആരാധകര്‍ക്കിടയില്‍ കണ്‍മണി എന്ന പേരിലാണ് മഞ്ജു അറിയപ്പെടുന്നത്. അജിത്ത് നായകനായ സിനിമ പൊങ്കലിനോട് അനുബന്ധിച്ചാണ് തിയേറ്ററുകളില്‍ എത്തിയത്. തുനിവിന് കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
മഞ്ജു വാര്യരുടെ കരിയറിലെ രണ്ടാമത്തെ തമിഴ് സിനിമയായിരുന്നു തുനിവ്. തുനിവിന് ശേഷം ആയിഷയാണ് തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ മറ്റൊരു സിനിമ. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ ആയിഷ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളില്‍ ഒരാളായ നിലമ്പൂര്‍ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന നിര്‍വഹിച്ചത്.