Connect with us

പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കുന്നു; ഇനി സംയുക്ത മാത്രം!

Malayalam

പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കുന്നു; ഇനി സംയുക്ത മാത്രം!

പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കുന്നു; ഇനി സംയുക്ത മാത്രം!

മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് സംയുക്ത മേനോന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നതും. ഇപ്പോഴിതാ തന്റെ പേരില്‍ നിന്ന് മേനോന്‍ ഒഴിക്കുന്നുവെന്ന് പറയുകയാണ് നടി സംയുക്ത മേനോന്‍.

ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാല്‍ മതിയെന്നും മേനോന്‍ എന്ന് ചേര്‍ക്കേണ്ടതില്ലെന്നും നടി പറഞ്ഞത്. എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി. മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ ഒഴിവാക്കിയതാണ് സംയുക്ത കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നു. മേനോന്‍ പേരില്‍ നിന്ന് ഒഴിവാക്കിയതില്‍ സംയുക്തയെ അവതാരക അഭിനന്ദിച്ചു.

ധനുഷിന്റെ വാത്തിയില്‍ ഒരു സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഫെബ്രുവരി 17 ന് ചിത്രം പുറത്തിറങ്ങും. പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കടുവയിലാണ് ഒടുവില്‍ റിലീസ് ചെയ്ത സംയുക്തയുടെ മലയാള ചിത്രം. അയ്യപ്പനും കോശിയുടെ തെലുഗ് റീമേക്കായ ഭീംല നായികില്‍ സംയുക്ത പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.

Continue Reading
You may also like...

More in Malayalam

Trending