
Malayalam
സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റേറ്റിംഗുകള്‍ എല്ലാം ഫേക്ക്, 80 ശതമാനം റിവ്യൂകളും പെയ്ഡാണ്; നിര്‍മാതാവ് വിജയ് ബാബു
സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റേറ്റിംഗുകള്‍ എല്ലാം ഫേക്ക്, 80 ശതമാനം റിവ്യൂകളും പെയ്ഡാണ്; നിര്‍മാതാവ് വിജയ് ബാബു

നടനായും നിര്‍മാതാവായും മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വിജയ് ബാബു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റേറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് പറയുകയാണ് അദ്ദേഹം. പ്രമോഷന് എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്. അത് സോഷ്യല്‍ മീഡിയ വഴി ആയാലും നടത്തണം. നമ്മള് ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയണം. അതിനായി സോഷ്യല്‍ മീഡിയ പരസ്യവും ഹോള്‍ഡിംഗും എല്ലാം വേണം.
പൈസ കൊടുത്ത് റിവ്യൂ എഴുതിക്കുന്നുണ്ടോ എന്ന ചോദ്യത്തിനോടും വിജയ് ബാബു പ്രതികരിച്ചിരുന്നു. നമ്മള് ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്റെ ചിത്രത്തിന്റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും. അത് തുടര്‍ച്ചയായി നിലനിര്‍ത്താനും പണം നല്കിയാല് സാധിക്കും.
നമ്മള് ഇപ്പോള്‍ ഒരു പാട്ട് ഇറക്കുന്നു. അതിന് വണ്‍ മില്ല്യണ്‍ വേണോ, 2 മില്ല്യണ്‍ വേണോ, 10 മില്ല്യണ്‍ വേണോ. ഇപ്പോള്‍ നാം ഒരു ഫേക്ക് സിസ്റ്റത്തിലൂടെയാണ് പോകുന്നത്. ഇപ്പോള്‍ ഒരു പാട്ട് ഇറക്കുമ്പോള്‍ തന്നെ ഫോണ്‍ വരും സാര്‍ 5 മില്ല്യണ്‍ അടിക്കട്ടെ എന്ന് ചോദിച്ച്. 5 മില്ല്യണ്‍, 10 മില്ല്യണ്‍ റീച്ച് എന്ന് പറഞ്ഞ് പോസ്റ്റര്‍ വരാറില്ലെ. ഇതെല്ലാം ഫേക്കാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ് ഇതെല്ലാം ഫേക്കാണ്. എന്നാല്‍ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്.
എല്ലാവര്ക്കും ഒരു പ്രൊഡക്ടില്‍ അഭിപ്രായം പറയാം. അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു പ്രോഡക്ട് റേറ്റിംഗ് ചെയ്യുന്നത് ശരിയല്ല. ഒരാളുടെ പ്രൊഡക്ട് റേറ്റ് ചെയ്യാന്‍ മറ്റൊരാള്‍ അധികാരമില്ല. വേണമെങ്കില്‍ അതില്‍ അഭിപ്രായം പറയാം. ഒരു പടം കാണരുത് എന്നൊന്നും റേറ്റ് ചെയ്യരുത്.
പെയ്ഡ് റിവ്യൂസ് ഉണ്ട്. 80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്. വേറെ നിവൃത്തിയില്ല. ഒരു ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ആളുണ്ട്. അതിനാല്‍ വേറെ വഴിയില്ല. ഒരു നല്ല ചിത്രം ഇറങ്ങുമ്പോള്‍ അത് ഓടരുതെന്ന് കരുതി റിവ്യൂ ചെയ്യുന്നവരുണ്ട്. ഈ അവസരത്തില്‍ നിര്‍മ്മാതാക്കളും നല്ലത് പറയാന്‍ പെയ്ഡ് റിവ്യൂവിനെ ആശ്രയിക്കും. ഞങ്ങള്‍ക്കും ജീവിക്കണ്ടെ. പെയിഡായി സിനിമയെ മോശമായി റിവ്യൂ ചെയ്യാനും സാധിക്കും.
ഇത്തരം പെയ്ഡ് റിവ്യൂ റേറ്റിംഗിന് വേണ്ടിയുള്ള ബജറ്റുകള്‍ മാറ്റിവയ്ക്കുന്നുണ്ട്. റേറ്റിംഗ് ഉയര്‍ത്താന്‍ പല തീയറ്ററുകളില്‍ നിന്നായി അങ്ങോട്ട് പൈസ കൊടുത്ത് നിര്‍മ്മാതാവ് ടിക്കറ്റ് എടുക്കും. എന്നാല്‍ പടത്തിന് പോകില്ല. അതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് റേറ്റിംഗ് നടത്തും വിജയ് ബാബു തുറന്നു പറയുന്നു. ചിലപ്പോള്‍ തമാശയായി തോന്നും ഒരു സോംഗ് ഇറക്കി ഒരു രാത്രി കഴിയുമ്പോള്‍ 2 മില്ല്യണ്‍ വ്യൂ, 3 മില്ല്യണ്‍ വ്യൂ എന്ന് കാണുമ്പോള്‍ ചിരിവരും. ചിലപ്പോള്‍ തീയറ്ററില്‍ ഈ ചിത്രം ഇറങ്ങിയാല്‍ 20 ആളുകള്‍ കാണില്ലെന്നും വിജയ് ബാബു പറയുന്നു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...