Actress
ഭര്‍ത്താവ് വീട്ടില്‍ ആക്രമിക്കാന്‍ എത്തി, ഇപ്പോള്‍ ഇത് പതിവാണ്…; സംഭവം വിവരിക്കവെ പോലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് രാഖി സാവന്ത്
ഭര്‍ത്താവ് വീട്ടില്‍ ആക്രമിക്കാന്‍ എത്തി, ഇപ്പോള്‍ ഇത് പതിവാണ്…; സംഭവം വിവരിക്കവെ പോലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് രാഖി സാവന്ത്
ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. കഴിഞ്ഞ ദിവസമായിരുന്നു തന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രാഖി നല്‍കിയ പരാതിയില്‍ രാഖി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുറാനിയെ അറസ്റ്റ് ചെയ്തത. ഐപിസി സെക്ഷന്‍ 406, 420 പ്രകാരമാണ് ഒഷിവാര പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
എന്നാല്‍ ഇപ്പോഴിതാ മുംബൈയിലെ പൊലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞ് വീണിരിക്കുകയാണ് രാഖി സാവന്ത്. ‘ആദില്‍ രാവിലെ വീട്ടില്‍ എന്നെ ആക്രമിക്കാന്‍ എത്തി, ഞാന്‍ ഉടന്‍ പോലീസിനെ വിളിച്ചു. അവന്‍ എന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവാണ്. ഇന്നും അവന്‍ എന്നെ വീട്ടില്‍ തല്ലാന്‍ വന്നു. മധ്യമങ്ങളില്‍ ആദിലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം’ എന്നും രാഖി വിവരിച്ചു.
പിന്നാലെ രാഖിയുടെ സഹോദരന്‍ രാകേഷും രാഖിയെ പിന്തുണച്ച് രംഗത്ത് എത്തി. ആദില്‍ തന്നെ ശാരീരികമായും വാക്കാലും തന്റെ സഹോദരിയെ ആക്രമിച്ചുവെന്ന് ഇയാള്‍ പറഞ്ഞു. ഈ സംഭവങ്ങളെ കുറിച്ച് വിശദീകരിക്കവെയാണ് രാഖി പൊലീസ് സ്‌റ്റേഷന് മുന്നില്‍ ബോധംകെട്ടു വീണത്.
അതേസമയം, ആദിലിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആദില്‍ ഫഌറ്റില്‍ നിന്ന് പണവും ആഭരണങ്ങളും അപഹരിച്ചുവെന്നാണ് രാഖിയുടെ ആരോപണം. പിന്നീട് വധശ്രമം നടത്തിയെന്നും ആരോപിച്ചു. 2022ല്‍ താനും ആദില്‍ ഖാനും വിവാഹിതരായെന്ന് ഈയിടെയാണ് രാഖി സാവന്ത് വെളിപ്പെടുത്തിയത്. താനുമായുള്ള വിവാഹത്തേക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ സഹോദരിയുടെ വിവാഹം നടക്കില്ലെന്ന് ആദില്‍ പറഞ്ഞതിനാലാണ് പറയാതിരുന്നതെന്ന് രാഖി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അടുത്തിടെയായിരുന്നു നടിയുടെ അമ്മ അന്തരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാഖിയുടെ സുഹൃത്തുക്കളാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ സ്ഥിതി അതീവ ഗുരുതരമാകുകയായിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്. ബിഗ് ബോസില്‍ രാഖി മത്സരിക്കുന്ന സമയത്താണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടന്‍ സല്‍മാന്‍ ഖാനാണ് ജയയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ട പണം നല്‍കിയത്. തുടര്‍ന്ന് രാഖി സല്‍മാനോട് പരസ്യമായി നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.
