
general
‘ഇന്ത്യയില്‍ ചവിട്ടി’; അക്ഷയ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനം!; ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂവെന്ന് കമന്റുകള്‍
‘ഇന്ത്യയില്‍ ചവിട്ടി’; അക്ഷയ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനം!; ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂവെന്ന് കമന്റുകള്‍

ബോളിവുഡ് നടന് അക്ഷയ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. നടന് ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്ന ഒരു സീനില്‍ ഇന്ത്യയുടെ ഭാഗത്ത് ചവിട്ടുന്നതായി സൂചിപ്പിച്ചാണ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തില്‍ ഉണ്ട്. എന്നാല്‍ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യന്‍ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്. ‘
‘ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്റര്‍ ഉള്‍പ്പെടയുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. അതോടൊപ്പം ‘കാനഡക്കാരന് ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്’ എന്നും വിമര്‍ശനമുണ്ട്. ഷാരൂഖ് ഖാന് നായകനായി എത്തിയ പഠാനെതിരെ ബോയ്ക്കോട്ട് ക്യാംപെയ്ന് നടത്തിയവര്‍ എന്തുകൊണ്ട് അക്ഷയ് കുമാറിനെ വിമര്‍ശിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു.
അതേസമയം, രാജ് മേത്ത സംവിധാനം ചെയ്യുന്ന സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. ഇമ്രാന് ഹാഷ്മി, ഡയാന പെന്റി, നുസ്രത്ത് ബറൂച്ച എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത െ്രെഡവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം.
െ്രെഡവിങ് ലൈസന്‍സില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് സെല്‍ഫിയില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ധര്‍മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...