മൂന്ന് ദിവസം ഷൂട്ടിങിന് ശേഷം സെറ്റില്‍ നിന്നും ഇറങ്ങി പോയി, വിജയ് ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയോ ?
ഏറെ നാളുകളായി ചർച്ചകളിൽ നിറഞ്ഞുനിന്ന വിജയ് ചിത്രം ‘വാരിസ്’മികച്ച വിജയത്തിന് ശേഷം വിജയ് അടുത്ത ചിത്രത്തിലേക്ക് കടന്നു എന്ന വാര്‍ത്ത കേരളത്തിലും വലിയ ആഘോഷമായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ലിയോ എന്ന പേര് പുറത്ത് വിട്ട ടീസറും വൈറലായി. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ അണിയറയില്‍ നിന്നും കേള്‍ക്കുന്നത് അത്ര സുഖകരമുള്ള വാര്‍ത്തയല്ല
വിജയ് യുടെ അറുപത്തിയേഴാമത്തെ ചിത്രം എന്നതിനപ്പുറം, പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ് ജോഡികളായ തൃഷയും വിജയ് യും ഒന്നിക്കുന്നു എന്നതായിരുന്നു ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമുള്ള വാര്‍ത്ത. ലോഞ്ചിങ് ചടങ്ങില്‍ തൃഷയും വിജയ് യും വളരെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും അടുത്ത് ഇടപഴകുന്ന ചിത്രങ്ങളും വൈറലായി.
ഗില്ലി, കുരുവി, തിരുപ്പാച്ചി, ആദി തുടങ്ങിയ ചിത്രങ്ങളിലെ വിജയ് യുടെയും തൃഷയുടെയും സ്‌ക്രീന്‍ കെമിസ്ട്രി എല്ലാം അത്രയും ഹിറ്റ് ആയിരുന്നു. വിജയ്‌ക്കൊപ്പം ഏറ്റവും അധികം ചിത്രങ്ങളില്‍ ജോഡി ചേര്‍ന്ന് അഭിനയിച്ച നടിമാരില്‍ ഒരാള്‍ എന്ന പ്രത്യേകതയും തൃഷയ്ക്ക് ഉണ്ട്. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകള്‍ പിറക്കുകയും ചെയ്തു
എന്നാല്‍ ചിത്രത്തില്‍ നിന്നും തൃഷ പിന്മാറി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി ടീം മൊത്തം ഇപ്പോള്‍ കശ്മീരിലാണ്. മൂന്ന് ദിവസത്തെ ഷൂട്ടിങിന് ശേഷം സെറ്റില്‍ നിന്ന് തൃഷ ഇറങ്ങി പോന്നു എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഒപ്പം ചെന്നൈ എയര്‍ പോര്‍ട്ടില്‍ തൃഷ നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിയ്ക്കുന്നുണ്ട്.
ലിയോ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഒന്നും തന്നെ തൃഷ ഷെയര്‍ ചെയ്യുകയോ റീ ട്വീറ്റ് ചെയ്യുകയോ ചെയ്യുന്നില്ല, കമന്റുകളോട് പ്രതികരിക്കുന്നില്ല എന്നതൊക്കെ വാര്‍ത്തയുടെ ശക്തി കൂട്ടുന്നു. ഗോസിപ്പുകള്‍ ഇത്രയും ശക്തമായി പ്രചരിച്ചിട്ടും തൃഷ ഇതുവരെ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ പ്രചരിയ്ക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്. തൃഷ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് പതിവാണ്. ഷൂട്ടിങ് പാതി വഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങി പോന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം പ്രചരിയ്ക്കുന്ന ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഉള്ള ചിത്രം പഴയത് ആണ് എന്നും പറയപ്പെടുന്നു. എന്ത് തന്നെയായാലും ലിയോ ടീമോ തൃഷയോ വാര്‍ത്തകളോട് പ്രതികരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍