
general
നഴ്സുമാരെ കുറിച്ച് അ ശ്ലീല പരാമര്‍ശം; വിവാദങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് നടന് ബാലകൃഷ്ണ
നഴ്സുമാരെ കുറിച്ച് അ ശ്ലീല പരാമര്‍ശം; വിവാദങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് നടന് ബാലകൃഷ്ണ

ഇടയ്ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുള്ള തെന്നിന്ത്യന്‍ നടനാണ് നന്ദമൂരി ബാലകൃഷ്ണ. നഴ്സുമാരെക്കുറിച്ച് നടന് പറഞ്ഞ അശ്ലീല പരാമര്‍ശമാണ് ഇപ്പോള്‍ നടന് നേരേ തന്നെ തിരിഞ്ഞിരിക്കുന്നത്. ബാലകൃഷ്ണയോടുള്ള പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കം മൂര്‍ച്ഛിച്ചതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്.
‘അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ’ എന്ന പരിപാടിയിലായിരുന്നു നടന് വിവാദ പരാമര്‍ശം നടത്തിയത്. ഒരിക്കല്‍ തനിക്ക് ഒരു അപകടം പറ്റി ആശുപത്രിയില്‍ കിടക്കന്ന വേളയില്‍ തന്നെ പരിചരിക്കാന്‍ വന്ന നഴ്സിനേക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ അ ശ്ലീല പരാമര്‍ശം. എപ്പിസോഡ് റിലീസായതിന് പിന്നാലെ നഴ്സുമാര്ക്കിടയില് വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. തുടര്‍ന്നാണ് ബാലയ്യയുടെ മാപ്പ്.
മാപ്പ് പറഞ്ഞുകൊണ്ടുള്ള ബാലകൃഷ്ണയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു;
‘രോഗികളെ സേവിക്കുന്ന സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ബസവതാരകം കാന്‍സര്‍ ആശുപത്രിയിലെ നഴ്സുമാരുടെ സേവനം ഞാന്‍ കണ്ടിട്ടുണ്ട്. അവരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല. നഴ്സുമാര്‍ സ്വന്തം ജീവന് പണയപ്പെടുത്തി, രാപകല്‍ കൊവിഡ് രോഗികളെ സേവിക്കുന്നു.
അങ്ങനെയുള്ള നഴ്സുമാരെ നമ്മള് ആദരിക്കണം. എന്റെ വാക്കുകള്‍ നിങ്ങളുടെ വികാരങ്ങളെ ശരിക്കും വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ അതില്‍ പശ്ചാത്തപിക്കുന്നു.’
അതേസമയം, തെലുങ്കിലെ മുന്‍കാല സൂപ്പര്‍സ്റ്റാര്‍ അക്കിനേനി നാഗേശ്വര റാവുവിനെക്കുറിച്ച് ബാലകൃഷണ നടത്തിയ പരാമര്‍ശമായിരുന്നു ഇതിന് മുമ്പ് ചര്‍ച്ചയായത്. ഇതിനെതിരെ നടന്മാരായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും രംഗത്തെത്തിയത് നടന് വന്‍ തിരിച്ചടിയായിരുന്നു.
‘എന്റെ അച്ഛന് സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി രംഗറാവുവിനെ ഉദ്ദേശിച്ചത്) അക്കിനേനി, തൊക്കിനേനി എന്നൊക്കെ പറഞ്ഞ്’ എന്നാണ് ബാലയ്യ പറഞ്ഞത്. ഇതാണ് വിവാദമായത്. ബാലയ്യ ആരാധകരില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നു.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...