ബിഗ് ബോസിൽ ഏറ്റുമുട്ടാൻ കുടുംബവിളക്ക് സ്വാന്തനം സീരിയല്‍ താരങ്ങളും ?
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളാണ് മലയാളത്തില്‍ ഇതുവരെ ബിഗ് ബോസ് പിന്നിട്ടത്. സാബു മോന് വിന്നറായി മാറിയ ആദ്യ സീസണ് മുതല്ക്കു തന്നെ ജനപ്രീതി നേടാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു നാലാം സീസണ്.
അടിയും വഴക്കുമൊക്കെ കയ്യാങ്കളിയ്ക്ക് വഴി മാറുന്നത് കണ്ട നാലാം സീസണ് പ്രേക്ഷകര്‍ക്ക് ആവേശം പകരുന്നതും പുതിയ താരങ്ങളുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുന്നതുമായിരുന്നു. നാലാം സീസണ് അവസാനിച്ചിട്ട് നാളുകളായെങ്കിലും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ചര്‍ച്ചകള്‍ ഇതുവരേയും അവസാനിച്ചിട്ടില്ല.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ് 5 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരൊക്കെയായിരിക്കും നാലാം സീസണിലെത്തുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് മാസം അവസാനത്തോടെയായിരിക്കും അഞ്ചാം സീസണ് ആരംഭിക്കുക. മാര്‍ച്ച് 26 നായിരിക്കും ഷോയുടെ ലോഞ്ചിംഗ് എന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചര്‍ച്ചകള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് മത്സരാര്‍ത്ഥികളുടെ പ്രെഡിക്ഷന് പട്ടികകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകായണ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണിലേക്ക് എത്താന്‍ സാധ്യതയുള്ള ചാനല്‍ മുഖങ്ങളെക്കുറിച്ചുള്ള ബിഗ് ബോസ് മല്ലു ടോക്സ് യൂട്യൂബ് ചാനലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഏഷ്യാനെറ്റില്‍ ഇപ്പോള്‍ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന റിയാലിറ്റി ഷോയാണ് ഡാന്‍സിംഗ് സ്റ്റാര്‍സ്. ഈ ഷോയില്‍ നിന്നും ബിഗ് ബോസിലേക്ക് ചിലരെങ്കിലും എത്താന്‍ സാധ്യതയുള്ളതായിട്ടാണ് വീഡിയോയില്‍ പറയുന്നത്. ബിഗ് ബോസ് താരങ്ങളായ ദില്‍ഷയുടേയും ബ്ലെസ്ലിയുടേയും ഷോയിലെ പങ്കാളികളായ നാസിഫ് അപ്പുവും അമൃതയും ബിഗ് ബോസിലേക്ക് എത്താന്‍ സാധ്യതയുള്ളതായാണ് വീഡിയോയില്‍ പറയുന്നത്. ഷോയില്‍ നിന്നും മാളവിക, അന്ന, ജീവന് തുടങ്ങിയവരേയും ബിഗ് ബോസില്‍ കാണാന്‍ സാധ്യതയുള്ളതായാണ് പറയപ്പെടുന്തന്.
ഇത്തവണയും അവതാരകമാരില്‍ നിന്നും ബിഗ് ബോസിലേക്ക് ചിലര്‍ എത്തിയേക്കാമെന്നാണ് പറയപ്പെടുന്നത്. ഇതില്‍ മുമ്പിലുള്ള പേര് മീര അനിലിന്റേതാണ്. മുമ്പും മീരയുടെ പേര് ബിഗ് ബോസ് സാധ്യതാ പട്ടികകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കോമഡി സ്റ്റാര്‍സ് അവതാരകയായ മീര കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികളോടുള്ള വിവാദചോദ്യത്തിന്റെ പേരില്‍ എയറിലാവുകയും ചെയ്തിരുന്നു. മറ്റൊരു അവതാരകയായ ജുവല്‍ മേരിയുടെ പേരും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
സീരിയല്‍ രംഗത്തു നിന്നും ഇത്തവണ എത്താന്‍ സാധ്യത കല്പ്പിക്കുന്നതില് ഒരാള്‍ ഫവാസ് സയാനിയാണ്. ജനപ്രീയ പരമ്പരയായ കുടുംബവിളക്കില്‍ സമ്പത്ത് എന്ന കഥാപാത്രത്തെയാണ് ഫവാസ് അവതരിപ്പിക്കുന്നത്. അമ്മയറിയാതെ എന്ന പരമ്പരയിലെ വിനീതിനെ അവതരിപ്പിക്കുന്ന സജിന്റെ പേരും സാധ്യതാ പട്ടികയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അമ്മറിയാതെയിലടക്കം അഭിനയിച്ചിട്ടുള്ള ശില്‍പ്പ മാര്‍ട്ടിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്. ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജേഷ് അവന്നൂര്‍ ബിഗ് ബോസിലേക്ക് എത്തിയേക്കാമെന്നാണ് വീഡിയോയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബിജേഷ്. നീയും ഞാനും എന്ന പരമ്പരയിലെ വില്ലത്തിയായി തിളങ്ങിയ ലക്ഷ്മി നന്ദന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നതായാണ് പറയപ്പെടുന്നത്. സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച, സോഷ്യല്‍ മീഡിയയിലും താരമായ ഉമ നായരുടെ പേരും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ താരമായ, മികച്ചൊരു നര്‍ത്തകി കൂടിയായ ശരണ്യ ആനന്ദിന്റെ പേരും സാധ്യത കല്‍പ്പിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കുടുംബവിളക്കിലെ വേദിക എന്ന വില്ലത്തിയായി തിളങ്ങി നില്ക്കുന്ന താരമാണ് ശരണ്യ. ഡാന്‍സിംഗ് സ്റ്റാര്‍സില്‍ തന്റെ ഭര്‍ത്താവിനൊപ്പം പങ്കെടുക്കുന്നുണ്ട് ശരണ്യ ആനന്ദ്.
പോയ സീസണിലെ ഫൈനലിസ്റ്റായിരുന്ന ധന്യയുടെ ഭര്‍ത്താവ് കൂടിയായ നടന് ജോണ്‍ ജേക്കബിന്റെ പേരും പട്ടികയിലുണ്ട്. നേരത്തെ തന്നെ ജോണിന്റെ പേര് ചര്‍ച്ചകളിലുണ്ടായിരുന്നു. ധന്യയ്ക്ക് വേണ്ടി പുറത്ത് നിന്നും വലിയ പിന്തുണയായിരുന്നു ജോണ്‍ കാഴ്ചവച്ചത്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇവര്‍ക്കൊപ്പം നടി സീമ ജി നായരുടെ പേരും ബിഗ് ബോസിലേക്ക് എത്തുന്നവരുടെ സാധ്യത പട്ടികയിലുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊന്നും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ആരൊക്കെയായിരിക്കും ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ ഉണ്ടാവുക എന്നറിയാനായി ഷോയുടെ സംപ്രേക്ഷണം വരെ കാത്തിരിക്കേണ്ടി വരും. ദില്‍ഷ പ്രസന്നന് ആയിരുന്നു നാലാം സീസണിലെ വിന്നര്‍. റിയാസ് സലീം, ബ്ലെസ്ലി, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ തുടങ്ങിയവരായിരുന്നു ഷോയിലെ മറ്റ് ഫൈനലിസ്റ്റുകള്‍.
