
Actor
മദ്യ വില ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, കുറിപ്പുമായി മുരളി ഗോപി
മദ്യ വില ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, കുറിപ്പുമായി മുരളി ഗോപി

കഴിഞ്ഞ ദിവസം വന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഡീസലിന്റെ വിലക്കയറ്റം ചരക്ക് ഗതാഗതത്തില്‍ പ്രതിഫലിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉയരുന്ന വിലയെക്കുറിച്ചുള്ള ആശങ്കകള്‍ പലരും പങ്കുവെക്കുന്നുണ്ട്. മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ആണ് ചര്‍ച്ചയാവുന്ന ഒരു പ്രധാന വിഷയം.
മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.
പ്രകടമായ യാഥാര്‍ഥ്യം: മദ്യം താങ്ങാനാവാത്ത വിലയിലേയ്ക്ക് ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, മയക്കുമരുന്ന്, എന്നാണ് മുരളി ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
അതേസമയം മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി 500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും കൂട്ടിച്ചേര്‍ത്തു.
500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ്സ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു. 400 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനേര്‍പ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...