വിജയ്- ലോകേഷ് കനകരാജ് എന്നിവര്‍ ഒന്നിക്കുന്ന പുത്തന്‍ ചിത്രമായ ദളപതി 67 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇരുവരും ആദ്യമായി ഒന്നിച്ചത് മാസ്റ്റര്‍ എന്ന ആക്ഷന്‍ ഡ്രാമയിലൂടെയായിരുന്നു. 2021ലെ പൊങ്കലിന് റിലീസ് ചെയ്ത ചിത്രം കൊവിഡ് മഹാമാരിക്കിടയിലും വന്‍വിജയമാണ് നേടിയത്.
ഇപ്പോഴിതാ വിജയ്-ലോകേഷ് ടീം ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി 30ന് ശേഷം ചിത്രത്തെ കുറിച്ചുള്ള തുടര്‍ച്ചയായ അപ്ഡേറ്റുകള് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. വൈകുന്നേരം ചിത്രത്തിന്റെ പ്രൊമോ റിലീസ് ചെയ്യുമെന്നാണ് വിവരം.
പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ചിത്രത്തിന്റെ പേര് ‘കെ’യില്‍ ആണ് ആരംഭിക്കുന്നതെന്നാണ്. ഏഴ് അക്ഷരങ്ങളുള്ള ഈ തലക്കെട്ട് എന്താവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
‘ദളപതി 67’ല്‍ ഒരു വലിയ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന് മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്ജുന് സര്‍ജ, സംവിധായകരായ ഗൗതം മേനോന്, മിഷ്കിന്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന് മന്‍സൂര്‍ അലിഖാന് നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...