
Actor
സംവിധായകരുമായി ചര്‍ച്ചകള്‍ നടക്കുന്നു; കന്നഡ സിനിമയിലേയ്ക്ക് കടക്കുന്നുവെന്ന് അറിയിച്ച് ദുല്‍ഖര്‍ സല്മാന്
സംവിധായകരുമായി ചര്‍ച്ചകള്‍ നടക്കുന്നു; കന്നഡ സിനിമയിലേയ്ക്ക് കടക്കുന്നുവെന്ന് അറിയിച്ച് ദുല്‍ഖര്‍ സല്മാന്

നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ താരം കന്നഡ സിനിമയിലേയ്ക്ക് കടക്കുന്നുവെന്നാണ് വിവരം. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തോടാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. കന്നഡയിലെ സംവിധായകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.
ട്വിറ്ററില്‍ നടന്ന ചോദ്യോത്തര വേളയിലാണ് ഒരാരാധകന്റെ ചോദ്യത്തിനാണ് നടന് മറുപടി നല്‍കിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ സിനിമ ചെയ്യാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
‘എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. കന്നഡ സിനിമാ വ്യവസായം നിര്‍മ്മിക്കുന്ന എല്ലാ മികച്ച സിനിമകളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ കണ്ട അഭിനേതാക്കളുമായും സംവിധായകരുമായും ഏറ്റവും മികച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്’ എന്നാണ് ദുല്‍ഖര്‍ മറുപടിയായി കുറിച്ചിരിക്കുന്നത്.
അതേസമയം, ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരു പോലെ സജീവമാണ് ദുല്‍ഖര്‍. മലയാളത്തില്‍ ‘കുറുപ്പ്’, തെലുങ്കില്‍ ‘സീതാരാമം’, ബോളിവുഡില്‍ ‘ഛുപ്’ എന്നീ ഹിറ്റ് സിനിമകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ദുല്‍ഖര്‍ ചെയ്തിട്ടുണ്ട്. ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ഇനി ദുല്‍ഖറിന്റെതായി വരാനിരിക്കുന്നത്.
സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ഷഹീര്‍ കല്ലറക്കല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീ കര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം...
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...