
general
ബോംബെ സിസ്റ്റേര്‍സില്‍ ഒരാളായ സി ലളിത അന്തരിച്ചു
ബോംബെ സിസ്റ്റേര്‍സില്‍ ഒരാളായ സി ലളിത അന്തരിച്ചു

ബോംബെ സിസ്റ്റേര്‍സ് എന്ന പേരില്‍ കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ സഹോദരിമാരാണ് ലളിതയും സരോജവും. ഇപ്പോഴിതാ ഇവരില്‍ ഒരാളായ സി ലളിത അന്തരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ചൊവ്വാഴ്ച ചെന്നൈയിലാണ് ലളിതയുടെ അന്ത്യം. 85 വയസായിരുന്നു.
1963 മുതല്‍ കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തമായ പേരുകളാണ് ബോംബെ സിസ്റ്റേര്സിന്റേത്. എന്‍ ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശ്ശൂരിലാണ് ലളിതയും സരോജയും ജനിച്ചത്. ഏറെക്കാലം വളര്‍ന്നത് മുംബൈയില്‍ ആയിരുന്നു.
എന്നാല്‍ സംഗീത ജീവിതത്തിന്റെ വലിയൊരു പങ്കും സഹോദരിമാര്‍ ചിലവഴിച്ചത് ചെന്നൈയിലാണ്. ഒരു കച്ചേരിക്ക് ശേഷം ഒരു സ്വാമി ബോംബെ സിസ്റ്റേര്‍സ് എന്ന് വിളിച്ച് ആശീര്‍വദിച്ചതിന് ശേഷമാണ് ഇരുവരും അത് ഔദ്യോഗിക പേരായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
അഞ്ച് പതിറ്റാണ്ട് ഇരുവരും ഒരുമിച്ചാണ് സംഗീത കച്ചേരികള്‍ നടത്തിയത്. ശങ്കരാചാര്യ സ്ത്രോങ്ങള്‍ക്ക് അടക്കം സംഗീത രൂപം നല്കിയ ഇവര്‍ തമിഴ്, സംസ്കൃതം, കന്നഡ, തെലുഗു, ഹിന്ദി, മറാഠി ഭാഷകളില്‍ അല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ട്.
തനിച്ച് പാടേണ്ടിവരും എന്നതിനാല്‍ സിനിമയില്‍ ലഭിച്ച അവസരങ്ങള്‍ പോലും ഈ സഹോദരിമാര്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 2020 ല്‍ ഇരുവര്‍ക്കും പത്മശ്രീ നല്കി രാജ്യം ആദരിച്ചു. സപ്താഹം, ഗുരുവായൂരപ്പന് ഗാനഞ്ജലി രണ്ട് വാല്യം എന്നിവയാണ് മലയാളത്തിലെ പ്രശസ്ത ആല്‍ബങ്ങള്‍.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...