അമിതാഭ് ബച്ചന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചനും ജയ ബച്ചനും ബസന്ത് പഞ്ചമി ആഘോഷിച്ചത്. ഹിന്ദു കലണ്ടർ അനുസരിച്ച് മകൻ അഭിഷേക് ബച്ചന്റെ പിറന്നാളും ഇതേ ദിവസമാണ്. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ അമിതാഭ് ബച്ചൻ പങ്കുവച്ചിരുന്നു.
‘ഇന്ന് ബസന്ത് പഞ്ചമിയാണ്, ഇതേ ദിവസം തന്നെയാണ് അഭിഷേകിന്റെ പിറന്നാളും’ അമിതാഭ് തന്റെ ബ്ലോഗിൽ കുറിച്ചു. എത്നിക്ക് വസ്ത്രങ്ങളിഞ്ഞുള്ള ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. അഭിഷേകും അമിതാഭും കുർത്തയും പൈജാമയും ധരിച്ചപ്പോൾ മഞ്ഞ നിറത്തിലുള്ള സൽവാറാണ് ജയ അണിഞ്ഞത്.
അച്ഛന്റെ കാൽത്തൊട്ട് വണങ്ങുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന അഭിഷേക് ബച്ചനെ ചിത്രങ്ങളിൽ കാണാം. അഭിഷേക് കൈകൂപ്പി പ്രാർത്ഥിക്കുന്ന ചിത്രങ്ങളും അതിൽ ഉൾപ്പെടുന്നു. അമിതാഭും ഭാര്യയും സരസ്വതി പൂജ ചെയ്യുന്ന ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.
സരസ്വതി ദേവി അഭിഷേകിനെ അനുഗ്രഹിക്കട്ടെ… ഒരുപാട് ഐശ്വര്യങ്ങൾ നിന്റെ ജീവിതത്തിലുണ്ടാകട്ടെ” ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് അമിതാഭ് കുറിച്ചു. തന്റെ ആരാധകരോട് റിപ്പബ്ലിക്ക് ദിനാശംസകൾ പറയാനും അമിതാഭ് മറന്നില്ല. ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ നേരുന്നു. സന്തോഷവും സമാധാനും ജീവിതത്തിൽ നിറയട്ടെ” ബച്ചൻ കുറിച്ചതിങ്ങനെയായിരുന്നു.
‘ദസ്വി’യിലാണ് അഭിഷേക് ബച്ചൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് അഭിഷേക് പുരസ്കാരവും നേടിയിരുന്നു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...