Bollywood
പത്താന്‍ ഒരു അപകടകരമായ ദൗത്യത്തിലാണ്… ദേശീയ സുരക്ഷയെ കരുതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തു പറയരുത്; നടിയുടെ പോസ്റ്റ് കണ്ടോ?
പത്താന്‍ ഒരു അപകടകരമായ ദൗത്യത്തിലാണ്… ദേശീയ സുരക്ഷയെ കരുതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തു പറയരുത്; നടിയുടെ പോസ്റ്റ് കണ്ടോ?
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് പത്താന്‍ സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നൂറ് കോടി കളക്ഷന്‍ ആണ് പത്താന്‍ റിലീസ് ചെയ്ത രണ്ടു ദിവസത്തിനുള്ളില്‍ തന്നെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയെ സംബന്ധിച്ച് സ്‌പോയിലര്‍ ഒന്നും പുറത്തു പറയരുതെന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി കത്രീന കൈഫ്. ഇത് രാജ്യസുരക്ഷ സംബന്ധിച്ച വിഷയമാണെന്ന് പറഞ്ഞു കൊണ്ടാണ് കത്രീന ഇന്‍സ്റ്റ സ്റ്റോറിയായി രസകരമായ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റ് ചിത്രത്തിലെ നായികയായ ദീപിക പദുകോണ്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
യഷ്‌രാജ് സ്‌പൈ യൂണിവേഴ്‌സിലെ ഒരു ചിത്രമാണ് പത്താന്‍. സല്‍മാന്‍ ഖാന്‍-കത്രീന ചിത്രങ്ങളായ ‘ഏക് ഥാ ടൈഗര്‍’, ‘ടൈഗര്‍ സിന്ദാ ഹെ’, ഹൃത്വിക് റോഷന്‍ ചിത്രം ‘വാര്‍’ എന്നിവ വൈആര്‍എസ് യൂണിവേഴ്‌സിന്റെ ഭാഗമാണ്. ടൈഗര്‍ സീരിസ് ചിത്രങ്ങളില്‍ സോയ എന്ന റോ ഏജന്റ് ആയാണ് കത്രീന എത്തിയത്. അത് സംബന്ധിച്ചാണ് കത്രീനയുടെ പോസ്റ്റും.
”എന്റെ സുഹൃത്ത് പത്താന്‍ ഒരു അപകടകരമായ ദൗത്യത്തിലാണ്. അതിനാല്‍ ദേശീയ സുരക്ഷയെ കരുതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തു പറയരുത്. ഇപ്പോള്‍ നിങ്ങളും ഈ രഹസ്യ ദൗത്യത്തിന്റെ ഭാഗമാണ്” എന്നാണ് കത്രീനയുടെ പോസ്റ്റ്.
കത്രീനയെയും ഷാരൂഖിനെയും സല്‍മാനെയും ടാഗ് ചെയ്ത് ഈ സ്റ്റോറി ദീപിക പദുകോണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടൈഗര്‍ 3യുടെ ഷൂട്ടിംഗ് തിരക്കിലാണ് കത്രീന ഇപ്പോള്‍. സല്‍മാന്‍ നായകനായ ടൈഗര്‍ ഒന്നും രണ്ടും വലിയ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ വിജയമാണ് യഷ്‌രാജ് ഫിലിംസിനെ സ്‌പൈ യൂണിവേഴ്‌സ് എന്ന ആശയത്തിലേക്ക് നയിച്ചത്.