
News
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബ’നില് കമല്‍ഹസനും ജീവയും
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബ’നില് കമല്‍ഹസനും ജീവയും
Published on

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്ത കൂടി ഇപ്പോള്‍ എത്തുകയാണ്. വാലിബനില്‍ കമല്‍ ഹാസന്, ജീവ എന്നിവര്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിഥി വേഷത്തിലെത്തുന്ന ഇരുവരും ഫെബ്രുവരിയില്‍ ചിത്രീകരണത്തിന് വരുമെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മോഹന്‍ലാലിനൊപ്പമുള്ള ഇരു നടന്മാരുടേയും രണ്ടാമത്തെ ചിത്രമാകും മലൈക്കോട്ടൈ വാലിബന്. 2009ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന് ചിത്രം ‘ഉന്നൈപോല്‍ ഒരുവനി’ലാണ് ഇരുവുരം ഒന്നിച്ചത്.
ഒപ്പം ‘ജില്ല’ സിനിമയിലെ ”പാട്ട് ഒന്ന്” എന്ന ഗാനത്തില്‍ മോഹന്‍ലാലിനും വിജയ്!ക്കുമൊപ്പം ജീവയും എത്തിയിരുന്നു. ജീവയുടെ അച്ഛന് ആര് ബി ചൗധരിയാണ് ജില്ല നിര്‍മ്മിച്ചത്. സോണലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും. 1015 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്. ഈ മാസം 18നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...