Connect with us

സുശാന്തിന്റെ പിറന്നാള്‍ അനാഥായലത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് സാറ അലി ഖാന്‍

News

സുശാന്തിന്റെ പിറന്നാള്‍ അനാഥായലത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് സാറ അലി ഖാന്‍

സുശാന്തിന്റെ പിറന്നാള്‍ അനാഥായലത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് സാറ അലി ഖാന്‍

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ പിറന്നാള്‍ ആഘോഷിച്ച് സാറ അലി ഖാന്‍. ബാല്‍ ആഷാ ട്രസ്റ്റ് എന്‍ജിഒയ്ക്ക് കീഴിലുളള മുംബൈയിലെ അനാഥായലത്തിലെ കുട്ടികള്‍ക്കൊപ്പാണ് താരം സുശാന്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ഇതിന്റെ വീഡിയോ സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സുശാന്തിന് സന്തോഷ ജന്മദിനം. മറ്റുളളവരുടെ സന്തോഷമാണ് നീ ആഗ്രഹിക്കുന്നതെന്ന് അറിയാമെന്നും ഈ ആഘോഷത്തില്‍ നീ സന്തോഷവാനാകുമെന്ന് കരുതുന്നുവെന്നും വീഡിയോയ്‌ക്കൊപ്പം സാറ കുറിച്ചു.

സുശാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാട്ട് പാടി കൈയടിക്കുന്ന കുട്ടികളെ വീഡിയോയില്‍ കാണാം. കേദാര്‍നാഥ് എന്ന ബോളിവവുഡ് ചിത്രത്തിലാണ് സുശാന്തിനൊപ്പം സാറ അഭിനയിച്ചത്.

2020 ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലുളള വസതിയില്‍ ആത്മഹത്യ ചെയ്തനിലയില്‍ സുശാന്ത് സിങ് രജ്പുതിനെ കണ്ടെത്തിയത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

More in News

Trending

Recent

To Top