
News
കാര്യമായി ചെയ്യാന്‍ ഒന്നുമില്ലാതിരുന്നിട്ടും ‘വാരിസ്’ തെരഞ്ഞെടുക്കാനുള്ള കാരണം; തുറന്ന് പറഞ്ഞ് നടി
കാര്യമായി ചെയ്യാന്‍ ഒന്നുമില്ലാതിരുന്നിട്ടും ‘വാരിസ്’ തെരഞ്ഞെടുക്കാനുള്ള കാരണം; തുറന്ന് പറഞ്ഞ് നടി

വിജയ് ചിത്രം ‘വാരിസി’ല്‍ കാര്യമായി ചെയ്യാന്‍ ഒന്നുമില്ലാതിരുന്നിട്ടും ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി നടി രശ്മിക മന്ദാന. വിജയ്ക്കൊപ്പം അഭിനയിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹത്തിന്റെ ഒരു വലിയ ആരാധിക ആണ് താനെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടി ഈക്കാര്യം പറഞ്ഞത്.
‘രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാന്‍ ആ സിനിമ ചെയ്തുവെന്നത് എന്റെ തെരഞ്ഞെടുപ്പായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാന്‍ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂര്‍വമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നതായിരുന്നു. വളരെക്കാലമായി ഞാന്‍ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ്’, എന്ന് രശ്മിക മന്ദാന പറഞ്ഞു.
‘വാരിസ്’ ഏഴ് ദിവസത്തിനുള്ളില്‍ 210 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം തന്നെയാണ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയ വന്‍ താരനിര പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. കാര്‍ത്തിക് പളനി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന് എസ് തമനാണ്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...