Connect with us

50 കോടി ക്ലബിലേയ്ക്ക് കടന്ന് മാളികപ്പുറം; ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം

News

50 കോടി ക്ലബിലേയ്ക്ക് കടന്ന് മാളികപ്പുറം; ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം

50 കോടി ക്ലബിലേയ്ക്ക് കടന്ന് മാളികപ്പുറം; ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍.

റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ പുത്തന്‍ ചിത്രമായ മാളികപ്പുറം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതും.

ഇപ്പോഴിതാ ചിത്രം 50 കോടി ക്ലബിലേയ്ക്ക് കടന്നിരിക്കുകയാണ്. ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയ മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി 26ന് റിലീസ് ചെയ്യും.

കുഞ്ഞിക്കൂനന്‍ മിസ്റ്റര്‍ ബട്ടലര്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ്‌്രൈ ഡവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.

മാളികപ്പുറവും രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ബിജെപി നേതാക്കളടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പു പങ്കുവെച്ചതിന് പിന്നാലെ സിപിഐ നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി പ്രഗിഷേഷിനെതിരെ കടുത്ത സൈബര്‍ ആക്രമണവും മറ്റുമാണ് നടന്നത്. പിന്നാലെ അദ്ദേഹത്തിന്റെ കട തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്ര ഉത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗത ബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീ വച്ച് നശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രഗിലേഷ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റേയോ പിന്‍ബലത്തിലാവാം ചെയ്തതെങ്കിലും തെളിവോടെ ഡിജിപിയ്ക്ക് പരാതി നല്‍കും. സിസിടിവി ദൃശ്യങ്ങള്‍ തെളിയുമെന്ന പ്രതീക്ഷയോടെ. തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രഗിലേഷ് പറഞ്ഞിരുന്നു.

യുവകലാസമിതി പൊന്നാനി മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രഗിലേഷ്. ഇതിനെ വിമര്‍ശിച്ച് സിപിഎമ്മുകാരനായ ഭഗവാന്‍ രാജന്‍ എന്നയാള്‍ മറുകുറിപ്പിട്ടു. തുടര്‍ന്ന് സിപിഎം അനുഭാവികളും സിപിഐ അനുഭാവികളും സമൂഹമാദ്ധ്യമത്തിലൂടെ വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനിടയില്‍ പ്രഗിഷേഷിന്റെ എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിന് നേരെ ആക്രമണവും ഉണ്ടായി. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്ര ഉത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗത ബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീ വച്ച് നശിപ്പിക്കുകയായിരുന്നു. പിറ്റേന്ന് പ്രഗിലേഷ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്.

അതേസമയം, ‘മാളികപ്പുറം’ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കും എന്നും വാര്‍ത്തകളുണ്ടായിരുന്നു. ജനുവരി 28 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഹിന്ദുകോണ്‍ക്‌ളേവില്‍ സംവിനായകന്‍ വിഷ്ണു ശശി ശങ്കര്‍, നായകന്‍ ഉണ്ണി മുകുന്ദന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിത് രാജ്, ബാലതാരങ്ങളായ ദേവനന്ദന, ശ്രീപത് യാന്‍ എന്നിവര്‍ക്ക് ‘തത്വമസി’ പുരസ്‌ക്കാരം നല്‍കും.

More in News

Trending

Recent

To Top