
News
മെസി, റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്ക് കൈ കൊടുത്ത് അമിതാഭ് ബച്ചന്
മെസി, റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്ക് കൈ കൊടുത്ത് അമിതാഭ് ബച്ചന്

ഫുട്ബോള്‍ സൂപ്പര്‍താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്ക് ഹസ്തദാനം നല്കി അമിതാഭ് ബച്ചന്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം ആയിരുന്നു വേദി. താരത്തിളക്കത്താല്‍ ഫുട്ബോള്‍ പ്രേമികളുടെ സജീവ ശ്രദ്ധയിലുള്ള പാരീസ് സെയ്ന്റ് ജെര്‍മനും സൌദി ഓള് സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൌഹൃദ മത്സരത്തിന് പ്രത്യേക അതിഥിയായാണ് അമിതാഭ് ബച്ചന് എത്തിയത്.
മത്സരം ആരംഭിക്കുന്നതിന് മുന്‍പ് മെസിയും റൊണാള്‍ഡോയും എംബാപ്പെയും നെയ്മറും അടക്കമുള്ള കളിക്കാര്‍ക്ക് ഹസ്തദാനം നല്കി, കുശലം ചോദിക്കുന്ന ബച്ചന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ബച്ചന് തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. റിയാദിലെ ഒരു വൈകുന്നേരം.
എന്തൊരു സായന്തനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, എംബാപ്പെ, നെയ്മര്‍ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!!!, എന്നാണ് വീഡിയോയ്ക്കൊപ്പം അമിതാഭ് ബച്ചന്റെ വാക്കുകള്‍.
മെസി, എംബാപ്പെ, നെയ്മര്‍ എന്നിവര്‍ അണിനിരക്കുന്ന പിഎസ്ജി നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ കളിച്ച സൌദി ഓള് സ്റ്റാര്‍ ഇലവനെ തോല്‍പ്പിച്ചത്. റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ മെസിയും എംബാപ്പെയും ഗോള്‍ നേടി. നിറഞ്ഞു കവിഞ്ഞ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലെ കാണികള്‍ക്ക് വിരുന്നായിരുന്നു മത്സരം. മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത് മെസി ആയിരുന്നു. സൌദി ക്ലബ്ബ് അല്‍ നാസറിന്റെ കളിക്കാരനാണ് നിലവില്‍ ക്രിസ്റ്റ്യാനോ.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...