
News
മോളി കണ്ണമാലിയെ ഐസിയുവില്‍ നിന്നും റൂമിലേയ്ക്ക് മാറ്റി
മോളി കണ്ണമാലിയെ ഐസിയുവില്‍ നിന്നും റൂമിലേയ്ക്ക് മാറ്റി

കുറച്ച് ദിവസങ്ങളായി അസുഖബാധിതയായി ആശുപത്രിയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയെ ഐസിയുവില്‍ നിന്നും റൂമിലേയ്ക്ക് മാറ്റിയതായി വിവരം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടിയ്ക്ക് പെട്ടെന്ന് അസുഖം കൂടുതലാവുകയായിരുന്നു. പിന്നാലെ മോളിയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ച് കൊണ്ട് സിനിമാ, സീരിയല്‍ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തു.
ഇപ്പോള്‍ നടി ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന സന്തോഷ വാര്‍ത്തയാണ് നടിയും ആക്ടീവിസ്റ്റുമായ ദിയ സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
‘മോളി കണ്ണമാലി ചേച്ചിയെ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നു… എന്നെ കണ്ടപ്പോള്‍ പതുക്കെ എണീറ്റ് ഇരുന്ന് സംസാരിച്ചു. ഇപ്പൊ ചേച്ചി ചെറുതായി സുഖം പ്രാപിച്ചു വരുന്നുണ്ട്. ചേച്ചിയെ ഐസിയു വില്‍ നിന്നും മാറ്റി റൂമില്‍ കൊണ്ട് വന്നിട്ടുണ്ട്… ഇപ്പോഴും മാസ്കിന്റെ സഹായത്തില്‍ മാത്രേ സംസാരിക്കാന്‍ സാധിക്കുള്ളൂ… ഗൗതം ഹോസ്പിറ്റലില്‍ നിന്നും മാറ്റി ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടു വന്നു..
ചേച്ചിയുടെ കൂടെ ചേച്ചിയുടെ രണ്ടു മക്കളും അവരുടെ ഭാര്യമാരും ഉണ്ട്. എല്ലാവരുടെയും സഹായം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടുമാണ് ചേച്ചിയെ ഇത് വരെയെങ്കിലും നമുക്ക് എത്തിക്കാന്‍ സാധിച്ചത്. ഇനിയും ആ കുടുംബത്തിന് നിങ്ങളുടെയൊക്കെ സപ്പോര്‍ട്ട് ഉണ്ടാകണം. മോളി ചേച്ചിയുടെ മകന് ജോളിയാണ് ചേച്ചിയെ റൂമില്‍ മാറ്റിയ വിവരം അറിയിച്ചത്..’, എന്നും ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...