Connect with us

മോളി കണ്ണമാലിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, പനിക്ക് നേരിയ കുറവ്; നടിയുടെ ആരോഗ്യ നില ഇങ്ങനെ

News

മോളി കണ്ണമാലിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, പനിക്ക് നേരിയ കുറവ്; നടിയുടെ ആരോഗ്യ നില ഇങ്ങനെ

മോളി കണ്ണമാലിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, പനിക്ക് നേരിയ കുറവ്; നടിയുടെ ആരോഗ്യ നില ഇങ്ങനെ

നടി മോളി കണ്ണമാലിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായി വിവരം. പനിക്ക് നേരിയ കുറവുണ്ടെന്നും എന്നാല്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നുമാണ് വിവരം. ന്യുമോണിയ ബാധിതയായ മോളി കണ്ണമാലി കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി പരിശോധന ഫലങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മോളിയെ നഗരത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടര്‍ന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ കൊണ്ടുവന്ന അവസ്ഥയില്‍ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവില്‍ നിന്നും പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നും നേരത്തെ ഡോക്ടര്‍ അറിയച്ചതായി മകന്‍ ജോളി് പറഞ്ഞിരുന്നു.

വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മോളിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും മകന്‍ ജോളി പറഞ്ഞിരുന്നു. സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു.

‘ഐസിയുവില്‍ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകള്‍ക്ക് 5000ത്തിന് പുറത്ത് തുക ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ’, എന്നും ജോളി പറഞ്ഞിരുന്നു.

ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648

Continue Reading
You may also like...

More in News

Trending

Recent

To Top